ThiruvananthapuramNattuvarthaLatest NewsKeralaNews

‘വിനോദ നികുതി കൂട്ടിയെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധം, 50% വരെ വാങ്ങാമായിരുന്ന വിനോദനികുതി, 12‌ ശതമാനമായി കുറച്ചു’

തിരുവനന്തപുരം: കാര്യവട്ടം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ വിനോദ നികുതി  കുത്തനെ കൂട്ടിയെന്ന വാര്‍ത്തകളിൽ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. വാർത്ത വാസ്തവവിരുദ്ധമാണെന്നും 24% മുതല്‍ 50% വരെ വാങ്ങാമായിരുന്ന വിനോദനികുതി, തദ്ദേശ സ്വയംഭരണ വകുപ്പ് 12‌ ശതമാനമായി കുറച്ചുനല്‍കുകയാണ് ചെയ്തതെന്നും എംബി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചര്‍ച്ച ചെയ്ത്, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതിനിരക്ക് നിശ്ചയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അലസത നീക്കാനും പെട്ടെന്ന് ഉന്മേഷം തോന്നാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍…

‘കാര്യവട്ടത്ത് കഴിഞ്ഞ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് 24 ശതമാനത്തില്‍നിന്ന് 5 ശതമാനമായി വിനോദനികുതി കുറച്ചിരുന്നു. ദീര്‍ഘകാലം സ്റ്റേഡിയത്തില്‍ മത്സരമില്ലാതിരുന്നതും സംഘാടകര്‍ക്ക് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക ദുഷ്കരമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്ന് വലിയ തോതില്‍ ഇളവ് അനുവദിച്ചത്. സാഹചര്യം മാറിയതിനാല്‍, ഇപ്പോഴും അതേ തോതിലുള്ള ഇളവ് നല്‍കേണ്ട സ്ഥിതിയില്ല. എങ്കിലും നിലവിലെ മത്സരത്തിനും 12 ശതമാനമായി വിനോദനികുതി ഇളവ് നല്‍കിയിട്ടുണ്ട്’, എംബി രാജേഷ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button