Latest NewsNewsTravel

കെനിയയിലെ ‘എൻവൈറ്റനേറ്റ് ദ്വീപ്’: ഈ ദ്വീപിലേക്ക് പോയവർ ആരും തിരികെ വന്നിട്ടില്ല

ലോകത്തിലെ ഏറ്റവും ദുരൂഹമായ ദ്വീപ് എന്ന വിശേഷണത്തിനർഹമാണ് കെനിയയിലെ എൻവൈറ്റനേറ്റ് ദ്വീപ്. ഈ ദ്വീപിൽ പോകുന്നവർ ആരും മടങ്ങി വരാറില്ലെന്നാണ് പറയുന്നത്. എൻവൈറ്റനേറ്റിന്റെ അർത്ഥം തന്നെ ഗോത്രഭാഷയിൽ ‘നോ റിട്ടേൺ’ എന്നാണ്. അതായത് ഈ ദ്വീപിൽ പോയവർ ആരും തിരിച്ചു വരില്ലെന്നർത്ഥം. കെനിയയിലെ ടെർക്കാന തടാകത്തിലെ ഒരുപാട് ദ്വീപുകളിൽ ഒന്നുമാത്രമാണ് എൻവൈറ്റനേറ്റെങ്കിലും ദുരൂഹതയുടെ കാര്യത്തിൽ ഒന്നാം നമ്പറാണ് ഈ ദ്വീപ്.

ഒരിക്കൽ, ബ്രിട്ടീഷ് പര്യവേഷകൻ വിവിയൻ ഫ്യൂക്സും അദ്ദേഹത്തിന്റെ സംഘവും എൻവൈറ്റനേറ്റ് സന്ദർശിക്കുകയുണ്ടായി. എന്നാൽ, ഇവരെ കാണാതായതോടെയാണ് ദ്വീപ് പുറം ലോകത്തിന് ചർച്ചയായി തീരുന്നത്. 1935ലാണ് ഫ്യൂക്സും സംഘവും ടെർക്കാന തടാകത്തിനു ചുറ്റുമുള്ള ദ്വീപുകളെ കുറിച്ച് പഠിക്കാൻ തന്റെ സംഘമായി ചെല്ലുന്നത്. ഫ്യൂക്സിന്റെ സംഘത്തിൽ നിന്നും മാർട്ടിൻ ഷെഫ്ലിസ്, ബിൽ ഡേസൺ എന്നീ രണ്ടുപേരെ അദ്ദേഹം എൻവൈറ്റനേറ്റിലേക്ക് അയച്ചു. പക്ഷേ ആ രണ്ടുപേരും പിന്നെ തിരിച്ചു വന്നില്ല. മാത്രമല്ല, തങ്ങളുടെ കണ്ണുകൾക്ക് വിശ്വസിക്കാനാവാത്ത കാഴ്ചയാണ് ഇവിടെ കണ്ടതെന്നും ഇവർ നൽകിയ അവസാന സന്ദേശത്തിൽ പറയപ്പെടുന്നു.

ഏതായാലും അവരെ കുറിച്ച് അന്വേഷിക്കാൻ തന്റെ കൂടെച്ചെല്ലാനായി, തങ്ങളുടെ സഹായത്തിനായെത്തിയ ഗോത്രവർഗക്കാരെ ഫ്യൂക്സ്‌ വിളിച്ചു. പക്ഷേ അവരാരും കൂടെ പോകാൻ തയ്യാറായില്ല. അതോടെ ഇതിനു പിന്നിലെ കഥ അറിയാൻ തന്നെ ഫ്യൂക്സ്‌ തീരുമാനിച്ചു. ഇതുവരെ എൻവൈറ്റനേറ്റ് ദ്വീപിൽ പോയവർ ആരും തിരികെ വന്നിട്ടില്ലെന്ന് ഗോത്ര വിഭാഗക്കാർ അദ്ദേഹത്തോട് പറഞ്ഞു. ഇതിനുമുമ്പ് ഒറ്റ നിമിഷം കൊണ്ട് ദ്വീപിൽ ഉള്ളവരെ മുഴുവൻ കാണാതായ സംഭവം ഉണ്ടായിട്ടുണ്ടെന്നും അതിനുശേഷം ആരും ആ ദ്വീപിലേക്ക് പോകാൻ തയ്യാറായിട്ടില്ലെന്നും അവർ ഫ്യൂക്സിനോട് പറഞ്ഞു.

മാർട്ടിൻ ഷെഫ്ലിസിന്റെയും, ബിൽ ഡേസണിന്റെയും കയ്യിലുള്ള ആധുനികരീതിയിലുള്ള ഉപകരണങ്ങൾ ഒക്കെ കണ്ടപ്പോൾ അവർക്ക് അപകടം ഒന്നും സംഭവിക്കില്ലെന്നാണ് കരുതിയെതെന്ന് അടുത്തുള്ള ദ്വീപ് നിവാസികൾ പറഞ്ഞു. ഇതുകൂടി കേട്ടതോടെ ഫ്യൂക്സിന്റെ ആകാംക്ഷ വർദ്ധിച്ചു. അദ്ദേഹം ആ ദ്വീപിനെ കുറിച്ച് കൂടുതൽ അറിയാൻ തന്നെ തീരുമാനിച്ചു. നേരത്തെ, എൻവൈറ്റനേറ്റിൽ ജനവാസം ഉണ്ടായിരുന്നുവെന്നും കൃഷിയായിരുന്നു അവരുടെ ജീവിത മാർഗമെന്നും എന്നാൽ, അവിടുത്തെ സസ്യങ്ങൾക്കെല്ലാം ഒരുതരം മരതകപ്പച്ച നിറമായിരുന്നുവെന്നു ഫ്യൂക്സ്‌ മനസ്സിലാക്കി. അസാധാരണ ആകൃതിയിലുള്ള നിരവധി പാറക്കൂട്ടങ്ങലായിരുന്നു ദ്വീപിലെമ്പാടും. എന്നാൽ ഫ്യൂക്സ്‌ ദ്വീപിനുള്ളിൽ കയറാൻ തയ്യാറായില്ല. ഫ്യൂക്സ്‌ ഇതിനെ വെറും കെട്ടുകഥകളാണെന്ന് വിശേഷിപ്പിക്കുകയും അദ്ദേഹം നാട്ടിലേക്ക് തിരിച്ചു മടങ്ങുകയും ചെയ്തു.

Read Also:- 12 വർഷം കാത്തിരുന്ന് കിട്ടിയ ഇരട്ട കണ്മണികളെ കൊഞ്ചിച്ച് കൊതി തീരും മുന്നേ മാതാവിന് പിന്നാലെ പിതാവിന്റെയും മരണം

ഒരുനാൾ പുക പോലെയുള്ള ചില രൂപങ്ങൾ അവിടെയുള്ള വീടുകളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇങ്ങനെയുള്ള പുക മനുഷ്യരെ തൊടുന്നവരാകട്ടെ ആ പുകയ്ക്കൊപ്പം അന്തരീക്ഷത്തിൽ മറിയാനും തുടങ്ങിയെന്നാണ് പറയുന്നത്. തുടർന്ന് ദ്വീപിലുള്ള മനുഷ്യരുടെ ശവശരീരങ്ങൾ പലയിടത്തായി പ്രത്യക്ഷപ്പെട്ടു. അതോടെയാണ് ആ ദ്വീപ് ‘ശാപം പിടിച്ച ദ്വീപെന്ന്’ അറിയപ്പെട്ടു തുടങ്ങിയത്. തുടർന്ന് ആരും അങ്ങോട്ട് പോകാതെയായി. കാലങ്ങൾ ഒരുപാട് പിന്നിട്ടിട്ടും ഈ ദ്വീപിലേക്ക് പോകുന്ന മനുഷ്യരുടെ തിരോധാനത്തിനു പിന്നിലെ രഹസ്യം ഇതുവരെ വെളിവായിട്ടില്ല. സസ്യങ്ങളുടെ നിറവും സ്ഥലത്തിന്റെ ഭൂമിശാസ്ത്രവും കൂട്ടിവായിക്കുമ്പോൾ എന്തൊക്കെയോ ചില നിഗൂഢതകൾ ഇതിനു പിന്നിലുണ്ടെന്ന് വിശ്വസിക്കുകയേ നിർവൃത്തിയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button