Latest NewsNewsBusiness

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യയുടേത് 3.5 ട്രില്യന്‍ യുഎസ് ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകും 

നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 3.5 ട്രില്യന്‍ യു.എസ് ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകും ഇന്ത്യയുടേതെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍

കൊല്‍ക്കത്ത: നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 3.5 ട്രില്യന്‍ യു.എസ് ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകും ഇന്ത്യയുടേതെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍. മാത്രമല്ല, ഏഴു വര്‍ഷത്തിനുള്ളില്‍ 7 ട്രില്യണ്‍ യുഎസ് ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025ല്‍ 5 ട്രില്യന്‍ യുഎസ് ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.

Read Also: ‘ഇങ്ങനെ പോയാൽ താലിബാൻ കീഴടക്കിയ അഫ്‌ഗാന് സമാനമായ സാഹചര്യം രാജ്യത്ത് ഉണ്ടാകും’: ബി.ജെ.പിക്കെതിരെ കെ.സി.ആർ

കഴിഞ്ഞ ദിവസം എംസിസിഐയുടെ ഒരു പരിപാടിയില്‍ വച്ചായിരുന്നു നാഗേശ്വരന്റെ പ്രസ്താവന. 2024ലോ 2025ലോ യുഎസ് അവരുടെ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. റഷ്യ – യുക്രെയ്ന്‍ യുദ്ധം ഭൗമ – രാഷ്ട്രീയ, ഭൗമ – സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ചൈന തുറന്നതിന്റെ ആഘാതം ലോക സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button