ThiruvananthapuramKeralaNattuvarthaLatest NewsNews

ലക്ഷങ്ങളുടെ ചെടി മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ

കൊ​ല്ലം ച​വ​റ പു​തു​ക്കാ​ട് കി​ഴ​ക്ക​തി​ൽ മു​ടി​യി​ൽ വീ​ട്ടി​ൽ വി​നീ​ത് ക്ലീ​റ്റ​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

നെ​യ്യാ​റ്റി​ൻ​ക​ര: ലക്ഷങ്ങളുടെ ചെ​ടി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം ച​വ​റ പു​തു​ക്കാ​ട് കി​ഴ​ക്ക​തി​ൽ മു​ടി​യി​ൽ വീ​ട്ടി​ൽ വി​നീ​ത് ക്ലീ​റ്റ​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ല​യി​ൽ ന​ടൂ​ർ​ക്കൊ​ല്ല അ​മ​ര​വി​ള മ​ഞ്ചാം​കു​ഴി വി​സി​നി​യി​ൽ റി​ട്ട​യേ​ർ​ഡ് ഐ​ആ​ർ​ഇ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജ​പ​മ​ണി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് വി​നീ​ത് മോ​ഷ​ണം ന​ട​ത്തി​യ​ത്.

Read Also : ജാതി പറഞ്ഞ് ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ച മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാറിനെതിരെ യുജിസി അന്വേഷണം

ര​ണ്ടുല​ക്ഷം രൂ​പ വി​ല​ വ​രു​ന്ന​ 200-ഓ​ളം ആ​ന്തൂ​റി​യം ചെടികളാണ് ഇയാൾ മോഷ്ടിച്ചത്. ര​ണ്ടു ത​വ​ണ​ക​ളാ​യാ​ണ് ജ​പ​മ​ണി​യു​ടെ വീ​ട്ടി​ൽ​ നി​ന്നും വി​നീ​ത് ആന്തൂറിയം ചെടികൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. അ​ല​ങ്കാ​ര ചെ​ടി​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​നു 2017-ൽ ​രാ​ഷ്ട്ര​പ​തി​യു​ടെ അ​വാ​ഡി​ന് അ​ർ​ഹ​രാ​യ​വ​രാ​ണ് ജ​പ​മ​ണി​യും ഭാ​ര്യ​യും.

വിനീത് സ​മാ​ന സ്വ​ഭാ​വ​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ മുമ്പും ഉൾപ്പെ​ട്ടി​ട്ടു​ള്ള​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി​സി. പ്ര​താ​പച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. സ​ജീ​വ്, അ​സി. പൊലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ് കു​മാ​ർ, അ​ജി​ത കു​മാ​രി, സി​വി​ൽ പൊലീ​സ് ഓ​ഫീ​സ​ർ എ.​കെ. ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button