AlappuzhaNattuvarthaLatest NewsKeralaNews

‘ശശി തരൂര്‍ ആനമണ്ടന്‍, കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് നല്ലത്’: രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ ഒരു ആന മണ്ടനാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു. തരൂര്‍ തറവാടി നായരാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കേട്ടു നിന്നുവെന്നും പച്ചയ്ക്ക് ജാതി പറഞ്ഞപ്പോള്‍ തിരുത്താനുള്ള ധൈര്യം തരൂര്‍ കാണിച്ചില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ശശി തരൂരിനെപ്പോലുള്ള പോലുള്ള ഇറക്കുമതി ചരക്ക് കേരളത്തില്‍ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘തരൂര്‍ പിന്നാക്ക വിഭാഗങ്ങളോട് വിരോധമുള്ളയാളാണ്. പിന്നാക്ക വിഭാഗങ്ങളെ തള്ളി തരൂരിന് മുന്നോട്ടു പോകാനാകില്ല. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത് ഇത് വ്യക്തമാക്കുന്നു. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് തരൂരിന് നല്ലത്. തരൂരിന്റെ രാഷ്ട്രീയ ജീവിതം കേരളത്തില്‍ നശിച്ചു,’ വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ശശി തരൂരിനെ പുകഴ്ത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി വിമര്‍ശനവുമായി രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button