KeralaLatest NewsNews

അമ്പലത്തില്‍ പോയിട്ടല്ല തൊഴണം എന്ന് പറയേണ്ടത്, അമലാ പോള്‍ ആചാരം അംഗീകരിക്കണം: കെ.പി ശശികല

കൊച്ചി: ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് സംസ്ഥാന ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി ശശികല. നടി അമലാ പോളിന് എറണാകുളം തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുവാദം നിഷേധിച്ച വിഷയത്തിലായിരുന്നു പ്രതികരണം. അമലാപോള്‍ ആചാരത്തെ മാനിക്കാന്‍ തയ്യാറാകണമായിരുന്നു എന്നും പറഞ്ഞു. ഈ വിഷയത്തില്‍ അഭിപ്രായം തേടിയ ഒരു ചാനലിനോടായിരുന്നു പ്രതികരണം.

Read Also: ഭാര്യയെ ഭർത്താവ് വെട്ടിപ്പിരിക്കേൽപ്പിച്ചു : യുവതി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, സംഭവം എളമക്കരയിൽ

‘ആചാരം അനുസരിച്ചേ ക്ഷേത്രം ഭാരവാഹികള്‍ക്ക് നീങ്ങാനാകൂ എന്നത് മനസ്സിലാക്കി വിശ്വാസികളാണ് പെരുമാറേണ്ടത്. ക്ഷേത്രങ്ങളില്‍ ഒരു ആചാരം ഉണ്ടാവും. അവിടെ അന്യമതസ്ഥര്‍ക്ക് പ്രവേശനം ഇല്ലായെന്നത് വാസ്തവമാണ്. അമലപോള്‍ കുറിപ്പെഴുതുകയല്ല, ആചാരങ്ങളെ അംഗീകരിക്കുകയായിരുന്നു വേണ്ടത്. അമ്പലത്തില്‍ പോയിട്ടല്ല തൊഴണം എന്ന് പറയേണ്ടത്. ക്ഷേത്രാചാരങ്ങള്‍ മാറുന്നത് വരെ ക്ഷമിക്കണം. അതിനായുള്ള ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കണം. പ്രവേശനം ഇല്ലാത്തിടത്ത്, അവിടെ ചെന്നുകൊണ്ട് വിവാദം ഉണ്ടാക്കരുത്’.

‘ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ താല്‍പര്യമുള്ളവര്‍ ഓടിവന്ന് കയറുകയല്ല വേണ്ടത്, മറിച്ച് ക്ഷേത്രാചാരങ്ങള്‍ മാറുന്നത് വരെ ക്ഷമിക്കണം. ജന്മം കൊണ്ട് ഹിന്ദു അല്ലാത്തൊരാള്‍ക്ക് വിഗ്രഹാരാധനയില്‍ വിശ്വാസം ഉണ്ടെങ്കില്‍ അവരെ പ്രവേശിപ്പിച്ചുകൂടെയെന്ന ചര്‍ച്ച നടക്കണം. ഹൈന്ദവ സമൂഹത്തിനകത്താണ് ചര്‍ച്ച നടക്കേണ്ടത്. സമവായത്തിലെത്തിയ ശേഷം വേണം തീരുമാനം എടുക്കേണ്ടത്’, ശശികല ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button