KeralaLatest NewsNews

സംസ്ഥാനത്ത് ബാറുകള്‍ക്ക് കര്‍ശന നിയന്ത്രണം, നിയമം പാലിച്ചില്ലെങ്കില്‍ നടപടി: കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി

ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള പൊലീസ് ആക്ടിലെ അധികാരം പ്രയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കു ഡിജിപി കര്‍ശന നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ വരുന്നു. രാത്രി 11നു ശേഷം പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള പൊലീസ് ആക്ടിലെ അധികാരം പ്രയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കു ഡിജിപി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഗുണ്ടകളെ നിയന്ത്രിക്കുന്നതിനാണ് ബാറുകള്‍ക്കു കര്‍ശന നിയന്ത്രണം വരുന്നത്.

Read Also: ചൈനയില്‍ 80 % ജനങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാധ്യത, ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടി കിടക്കുന്നു

അനുമതിയില്ലാത്ത ഡിജെ പാര്‍ട്ടി നടക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, പൊതുകെട്ടിടങ്ങളിലെ സംഘം ചേര്‍ന്നുള്ള മദ്യപാനം എന്നിവ കണ്ടെത്തിയാല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശം നല്‍കും. കെട്ടിടങ്ങള്‍ക്കുള്ളില്‍ രാത്രി 11നു ശേഷവും തുറസ്സായ സ്ഥലത്തു പത്തിനു ശേഷവും മൈക്ക് പ്രവര്‍ത്തിപ്പിച്ചാലും നടപടി വരും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button