Latest NewsNewsBusiness

രാജ്യത്തെ ആദായനികുതി നിരക്കുകൾ കുറയ്ക്കാൻ സാധ്യത, പ്രഖ്യാപനം വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ

പ്രതിവർഷം മിനിമം 5 ലക്ഷം രൂപ വരുമാനമുള്ള വ്യക്തികളിൽ നിന്നാണ് ആദായ നികുതി ഈടാക്കുന്നത്

രാജ്യത്തെ ആദായനികുതി നിരക്കുകൾ കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 2020- ൽ പരിഷ്കരിച്ച ആദായനികുതി നിരക്കുകളാണ് ഇത്തവണ പരിഷ്കരിക്കാൻ സാധ്യത. ആദായനികുതിയിലെ പുതുക്കിയ നിരക്കുകൾ വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം, ഈ വിഷയത്തിൽ ധനമന്ത്രാലയം ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. ആദായനികുതി പുതുക്കലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

പ്രതിവർഷം മിനിമം 5 ലക്ഷം രൂപ വരുമാനമുള്ള വ്യക്തികളിൽ നിന്നാണ് ആദായ നികുതി ഈടാക്കുന്നത്. നിലവിലെ സ്‌കീമിന് കീഴിൽ പ്രതിവർഷം 5,00,000 രൂപ മുതൽ 7,50,000 രൂപ വരെ വരുമാനം ഉള്ളവർ 10 ശതമാനം വരെയാണ് നികുതി അടയ്ക്കേണ്ടത്. പഴയ നിയമ പ്രകാരം ഇത് 20 ശതമാനമായിരുന്നു. അതേസമയം, പ്രതിവർഷം 15 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതി അടയ്ക്കണം.

Also Read:  നി​യ​ന്ത്ര​ണം വി​ട്ട കാ​ർ 20 അ​ടി താ​ഴ്ച​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു : മൂന്നുപേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button