ThiruvananthapuramKeralaNattuvarthaLatest NewsNews

വിവാദ ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ യുവമോർച്ച പ്രതിഷേധത്തിനിടെ സംഘർഷം: ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൂജപ്പുരയിൽ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനം നടത്തുന്നതിനെതിരെ യുവമോർച്ച നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. തിരുവനന്തപുരം മാനവീയം വീഥിയിലേക്കു നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്.

പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി പോലീസ് നാലുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യുവജനസംഘടനകളുടെ നീക്കത്തെ സംസ്ഥാനമൊട്ടാകെ യുവമോർച്ച പ്രവർത്തകർ പ്രതിരോധിച്ചിരുന്നു.

11-കാരിയായ മകളുടെ നഗ്നചിത്രങ്ങള്‍ സുഹൃത്തിന് നൽകി മാതാവ്: പീഡനക്കേസിൽ യഹിയ പിടിയില്‍, മാതാവ് ഗൾഫിൽ പോയി
സംസ്ഥാന വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തി. കണ്ണൂർ സർവ്വകലാശാല, കാസർഗോഡ് കേന്ദ്ര സർവ്വകലാശാല എന്നിവിടങ്ങളിലെ ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നിഷേധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button