Latest NewsNewsIndia

റിപ്പബ്ലിക് ദിനം, ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈനുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് സ്‌പെഷല്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈനുകളും. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിലും ഇന്റ്റര്‍ നാഷണല്‍ ടിക്കറ്റ് നിരക്കിലും ഉള്‍പ്പടെ ആകര്‍ഷകമായ ഇളവാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: പുരസ്കാര നിറവിൽ ഫെഡറൽ ബാങ്ക്

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് 55 സൗദി റിയാലും, ഇന്റ്റര്‍ നാഷണല്‍ ടിക്കറ്റ് നിരക്ക് 470 റിയാലുമാണ് ഇപ്പോള്‍ ഈടാക്കുന്നത്. ജനുവരി 23 നും 26നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാവുക.

12 ഫെബ്രുവരി മുതല്‍ സെപ്തംബര്‍ 30 വരെ യാത്ര ചെയ്യാനുള്ള സമയ പരിധിയും ലഭിക്കുമെന്ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍ മിഡില്‍ ഈസ്റ്റ് ഓപ്പറേഷന്‍ ഹെഡ് ജലീല്‍ ഖാലിദ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button