AlappuzhaLatest NewsKeralaNattuvarthaNews

ഏവിയേഷൻ ഫ്യൂവൽ ഉള്ള ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

യുപി സ്വദേശിയും ക്ളീനറുമായ സോഹൻ (17)ആണ് പരിക്കേറ്റത്

ഹരിപ്പാട്: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. യുപി സ്വദേശിയും ക്ളീനറുമായ സോഹൻ (17)ആണ് പരിക്കേറ്റത്.

Read Also : ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക്: ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ വിലക്കുന്നതെന്തിനെന്ന് സിപിഎം

ദേശീയ പാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപമാണ് അപകടം നടന്നത്. മുന്നിൽ പോയ ടാങ്കർ ലോറിയുടെ പിന്നിൽ ചരക്ക് ലോറി ഇടിക്കുകയായിരുന്നു. രണ്ടു കാലിനും പരിക്കേറ്റ സോഹൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ പാഞ്ഞുകയറി നിരവധി പേർക്ക് പരിക്ക് : ബൈക്കുകൾ ഇടിച്ച് തെറിപ്പിച്ചു

അതേസമയം, അപകടത്തിൽപ്പെട്ട ചരക്ക് ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഏവിയേഷൻ ഫ്യൂവൽ കൊണ്ടുപോവുകയായിരുന്ന ടാങ്കർ ലോറിക്ക് ചെറിയ ലീക്ക് ഉണ്ടായി. എന്നാൽ എം സീൽ ഉപയോഗിച്ച് അത് പരിഹരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button