NewsHealth & Fitness

ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താം, ഈ ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കൂ

ശരീരത്തിലെ സുപ്രധാന അവയവങ്ങളിൽ ഒന്നാണ് ശ്വാസകോശം. പ്രായം കൂടുന്തോറും മറ്റ് അവയവങ്ങളെ പോലെ തന്നെ ശ്വാസകോശവും ദുർബലമാകാറുണ്ട്. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങൾ പലപ്പോഴും തുടക്കത്തിൽ തിരിച്ചറിയാറില്ല. എന്നാൽ, ശ്വാസകോശത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.

തുടർച്ചയായി ഉണ്ടാകുന്ന നെഞ്ചുവേദന ഒരിക്കലും അവഗണിക്കാൻ പാടില്ല. ഒരു മാസമോ അതിനു മുകളിലോ നീണ്ടു നിൽക്കുന്ന നെഞ്ചുവേദന അനുഭവപ്പെടുമ്പോൾ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ഈ വേദന രൂക്ഷമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

Also Read: 1500 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​​ൾ പി​ടി​കൂ​ടി : ഒരാൾ പിടിയിൽ

ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന തുടർച്ചയായ കഫം ശ്വാസകോശ രോഗത്തിന്റെ ലക്ഷണമാണ്. അണുബാധകൾക്കും ശരീരത്തിൽ പ്രവേശിക്കുന്ന അന്യവസ്തുക്കൾക്കും എതിരെയുള്ള പ്രതിരോധമെന്ന നിലയിലാണ് വായുനാളിയിൽ കഫം ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

പെട്ടെന്നുതന്നെ ശരീരഭാരം കുറയുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇത് ശ്വാസകോശത്തിൽ ക്യാൻസർ കോശങ്ങൾ വളരുന്നതിന്റെ ലക്ഷണമാകാം. ഭാരക്കുറവ് അനുഭവപ്പെടുമ്പോൾ ഡോക്ടറെ കണ്ടു പരിശോധനകൾ നടത്തണം.

തുടർച്ചയായ ചുമ ശ്വാസകോശ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ആഴ്ചകളിലധികം നീണ്ടുനിൽക്കുന്ന ചുമ, ചുമക്കുമ്പോൾ ഉണ്ടാകുന്ന രക്തം എന്നിവയെല്ലാം ശ്വാസകോശ രോഗങ്ങൾ സങ്കീർണമായതിന്റെ സൂചനകളാണ്. അതിനാൽ, ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ഉടനടി വൈദ്യസഹായം തേടേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button