Latest NewsNewsInternational

ഭൂമിയുടെ ഉള്‍ക്കാമ്പ് ഇടയ്ക്ക് കറക്കംനിര്‍ത്തി, തിരിഞ്ഞുകറങ്ങി 

ബെയ്ജിങ്: ഭൂമിയുടെ ഉള്‍ക്കാമ്പായ ഇന്നര്‍ കോര്‍ ഇടയ്ക്കു കറക്കം നിര്‍ത്തിയെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അതിന് ശേഷം കറങ്ങിയ ദിശ മാറ്റി തിരിച്ചുകറങ്ങിയെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ചൈനയിലെ പീക്കിങ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരായ യീ യാങ്, ഷിയാഡോങ് സോങ് എന്നിവരാണ് ഈ നിഗമനത്തിനു പിന്നില്‍. നേച്ചര്‍ ജിയോസയന്‍സ് എന്ന ജേണലില്‍ ഇത് സംബന്ധിച്ച് പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തു.

Read Also: പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതി പിടിയിൽ 

2009 ല്‍ ആണ് എതിര്‍ ദിശയിലുള്ള കറക്കം തുടങ്ങിയത്. 35 വര്‍ഷത്തിലൊരിക്കല്‍ ഉള്‍ക്കാമ്പ് കറങ്ങുന്നതിന്റെ ദിശ മാറും. എണ്‍പതുകളില്‍ ആണ് ഇതിനു മുന്‍പ് ഇങ്ങനെ സംഭവിച്ചത്. ഇനി ഇതുപോലൊരു പ്രതിഭാസം 2040 നു ശേഷമാകും ഉണ്ടാകുക.

ഭൂമി 3 അടുക്കുകളായാണു സ്ഥിതി ചെയ്യുന്നത്. ഉപരിതലത്തിലുള്ള ക്രസ്റ്റ്, മധ്യത്തിലെ മാന്റില്‍, ഉള്ളിലുള്ള ഉള്‍ക്കാമ്പ് അഥവാ കോര്‍. ഇരുമ്പ്, നിക്കല്‍ എന്നീ ലോഹങ്ങളാല്‍ നിര്‍മ്മിതമാണ് കോര്‍. സ്വര്‍ണം, കൊബാള്‍ട്ട്, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളും കോറില്‍ അടങ്ങിയിരിക്കുന്നു. ഖര, ദ്രാവക ഘടകങ്ങള്‍ ഇതിനുണ്ട്. ഘര ഭാഗം ഉള്ളിലും ദ്രാവക ഭാഗം പുറത്തും. ഖരരൂപത്തിലുള്ള ഉള്‍ക്കാമ്പ് (ഇന്നര്‍ കോര്‍) വലിയ വേഗത്തില്‍ ദ്രാവകരൂപത്തിലുള്ള കോര്‍ഭാഗത്തിനുള്ളില്‍ (ഔട്ടര്‍ കോര്‍) കറങ്ങുന്നുണ്ടെന്ന് 1996 ല്‍ ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button