KeralaNews

അമല്‍കൃഷ്ണ ജീവിതത്തിലേക്ക് പിച്ചവച്ച്…

തിരുവനന്തപുരം കാട്ടായിക്കോണത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി ജാഥയ്ക്ക് നേരേ സിപിഎം അഴിച്ചുവിട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ അമല്‍കൃഷ്ണ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. കാട്ടായിക്കോണത്ത് നടമാടിയ സിപിഎം ഗുണ്ടായിസം ദേശീയശ്രദ്ധ നേടിയിരുന്നു. ഇതിനെത്തുടര്‍ന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ ബിജെപി നേതാവ് വി മുരളീധരനടക്കം ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ബിജെപി ദേശീയ പ്രസിഡന്‍റ് അമിത് ഷാ തിരുവനന്തപുരത്തെത്തുകയും അമല്‍കൃഷ്ണയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അമല്‍ എഴുന്നേറ്റ് നില്‍ക്കുകയും സംസാരിക്കുകയും ചെയ്തതായി അറിയാന്‍ കഴിയുന്നു. അമല്‍ തന്‍റെ പേര് ഓര്‍ത്തെടുത്ത് പറഞ്ഞത് അമലിന് പറ്റിയ പരിക്ക് വച്ച് നോക്കുമ്പോള്‍ അത്ഭുതകരമായ തിരിച്ചുവരവാണെന്ന് ഡോക്ട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

പൂര്‍ണ്ണസുഖം പ്രാപിച്ച് അമല്‍ എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെ എന്നാശംസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button