AlappuzhaKeralaNattuvarthaLatest NewsNews

സ്കൂട്ടറിനെ ഓവര്‍ടേക് ചെയ്യാനുള്ള ശ്രമത്തിനിടെ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

നൂറനാട് പണയിൽ രാഹുൽ ഭവനത്തിൽ വി.വി. രവിന്ദ്രൻ (61) ആണ് മരിച്ചത്

ചാരുംമൂട്: ആലപ്പുഴയില്‍ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. നൂറനാട് പണയിൽ രാഹുൽ ഭവനത്തിൽ വി.വി. രവിന്ദ്രൻ (61) ആണ് മരിച്ചത്.

ബുധൻ വൈകിട്ട് 4.30 ഓടെയാണ് സംഭവം. നൂറനാട് കാവുമ്പാട് സ്കൂളിന് മുന്നിൽ വെച്ച് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചായിരുന്നു അപകടം നടന്നത്. രവീന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ മറികടക്കുമ്പോൾ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

Read Also : സായ്കൃഷ്ണയ്ക്ക് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി കുറഞ്ഞ് പോയെന്ന് മാളികപ്പുറം സിനിമയെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ രവീന്ദ്രന്‍റെ കാലിൽ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ രവീന്ദ്രനെ കറ്റാനത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: കുശലകുമാരി, മക്കൾ: രാഹുൽ, നയന. സംഭവത്തില്‍, പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button