Latest NewsNewsIndia

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയും പ്രതിശ്രുതവധു രാധിക മെർച്ചന്റും. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ എത്തി ഇരുവരും തൊഴുതു മടങ്ങി. ക്ഷേത്രത്തിലെത്തി പ്രാർത്ഥനകളിലും പൂജകളിലും പങ്കെടുത്ത ശേഷമാണ് ഇരുവരും മടങ്ങിയത്.

Read Also: കേന്ദ്രആഭ്യന്തരമന്ത്രിക്കെതിരെ പറഞ്ഞത് ചാനലിനെ പ്രതിസന്ധിയിലാക്കി, 24 ന്യൂസ്-റഹിം വിവാദത്തില്‍ ഹര്‍ഷന്റെ വെളിപ്പെടുത്തൽ

കഴിഞ്ഞ ദിവസമാണ് വ്യവസായ പ്രമുഖനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. മുംബൈയിൽ വെച്ചായിരുന്നു ചടങ്ങുകൾ. ഇതിന് പിന്നാലെയാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

2019 ലാണ് ആനന്ദ് അംബാനിയും രാധിക മെർച്ചന്റ്ും തമ്മിലുള്ള വിവാഹകാര്യം കുടുംബാംഗങ്ങൾ അറിയിച്ചത്. മുംബൈയിലെ അംബാനിയുടെ വസതിയായ അന്റീലിയയിൽ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.

Read Also: ദേവപ്രശ്‌നത്തില്‍ ഭഗവതിയുടെ വിഗ്രഹം ജലാശയത്തില്‍ ഉണ്ടെന്ന് കണ്ടെത്തി, പ്രവചനം യാഥാര്‍ത്ഥ്യമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button