Latest NewsNewsDevotional

തൃക്കണ്ടിയൂർ മഹദേവ ക്ഷേത്രം; അറിയാം ടിപ്പുവിന്റെ ആക്രമണങ്ങളെ അതിജീവിച്ച ചരിത്രം

വംശീയ ഉന്മൂലനം മുഖമുദ്രയാക്കിയ മൈസൂർ രാജാവ് ടിപ്പുവിന്റെ ആക്രമണങ്ങളെ അതിജീവിച്ച ചരിത്രം വരും തലമുറകളിലേക്കു പകർന്ന് തലയുയർത്തി നിൽക്കുന്ന മലബാറിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് തൃക്കണ്ടിയൂർ മഹദേവ ക്ഷേത്രം. മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും 2 കിലോ മീറ്റർ തെക്ക് മാറിയാണ് ക്ഷേത്രത്തിന്റെ സ്ഥാനം. പരശുരാമൻ പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. കിഴക്ക് ദർശനമായാണ് പ്രതിഷ്ഠ.

ഗജപൃഷ്ഠ ശ്രീകോവിലാണ് ഈ ക്ഷേത്രത്തിനുള്ളത്. ആനയുടെ പിൻഭാഗത്തിന്റെ ആകൃതിയിലുള്ള ശ്രീകോവിലാണ് ഗജപൃഷ്ഠ ശ്രീകോവിൽ. ഗണപതി, പരശുരാമൻ, വിഷ്ണു, അന്തിമഹാകാളൻ, വേട്ടക്കാരൻ എന്നിവർ ഉപദേവതകളാണ്. തൃക്കണ്ടിയൂർ മഹാദേവന്റെ പുത്രീ സങ്കൽപ്പമാണ് അമ്പലക്കുളങ്ങര ഭഗവതി.

പരശുരാമ പ്രതിഷ്ഠയാകയാൽ ഇവിടെ ആനകളെ എഴുന്നള്ളിക്കാറില്ല. തുലാമാസത്തിലെ കറുത്ത വാവിന് ആറാട്ടോടെ അവസാനിക്കുന്ന എട്ട് ദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ പ്രധാനം. ഉത്സവ ഘോഷയാത്രയുടെ ഭാഗമായി ഭണ്ഡാരക്കാവിലമ്മ തൃക്കണ്ടിയൂർ മഹാദേവന്റെ ഭാര്യയാണ് എന്നാണ് സങ്കൽപ്പം. എഴുന്നള്ളത്ത് കഴിഞ്ഞ് മഹാദേവൻ രാത്രി തന്നെ മടങ്ങി എത്തുമെങ്കിലും അടുത്ത പ്രഭാതത്തിലെ പുണ്യാഹത്തിന് ശേഷമേ ക്ഷേത്രത്തിനകത്ത് കടക്കാറുള്ളൂ. ചരിത്രാതീത കാലത്ത് നിർമ്മിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾ നിർവ്വഹിച്ചു വന്നിരുന്നത് ശിവദ്വിജനമ്പി എന്നറിയപ്പെടുന്ന 48 മൂസത് കുടുംബങ്ങളായിരുന്നു. പിന്നീട് ക്ഷേത്രം ആലത്തിയൂർ നമ്പൂതിരി സഭയുടെ അധീനതയിലായി. പിൽക്കാലത്ത് ക്ഷേത്രം വെട്ടത്ത് രാജാവിന്റെ അധീനതയിലായി. വെട്ടത്ത് രാജകുടുംബത്തിന്റെ പ്രതാപം അസ്തമിച്ചതോടെ ക്ഷേത്രം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സാമൂതിരിക്ക് കൈമാറി. ആക്രമണ കാലത്ത് ടിപ്പു ക്ഷേത്രം നശിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പൂർണ്ണമായും തകർക്കുന്നതിൽ ടിപ്പു പരജയപ്പെട്ടു. പിൽക്കാലത്ത് ക്ഷേത്രം പുനരുത്ഥരിക്കപ്പെട്ടു.

മണ്ഡലകാലത്ത് 41 ദിവസം തന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ശക്തി പൂജയും ഇവിടത്തെ പ്രധാന വിശേഷമാണ്. ടിപ്പുവിന്റെ പടയാളികൾ ശിവലിംഗം തകർക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് അവർ നന്ദി വിഗ്രഹത്തിന്റെ ശിരസ്സ് ഛേദിച്ചു. ശിരസ്സറ്റ നന്ദി വിഗ്രഹം ഇന്നും ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button