Latest NewsIndia

ബിബിസി മുതൽ ആഗോള തലത്തിൽ ആക്രമിച്ചിട്ടും ജനപ്രീതി തകരാതെ മോദി : ഇന്ന് തെരഞ്ഞെടുപ്പ് നടന്നാലും 284 സീറ്റ് ഉറപ്പ്!

ആഗോളതലത്തിൽ മുതൽ മോദിയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമം നടത്തിയിട്ടും അതൊന്നും ബിജെപിയെയോ നരേന്ദ്രമോദിയേയോ ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ഇത്തവണയും ഇലക്ഷനിൽ വന്‍ നേട്ടം എന്‍ഡിഎയ്ക്ക് ഉറപ്പാണെന്ന സൂചന നല്‍കി ഇന്ത്യാ ടുഡേ-സി വോട്ടര്‍ സര്‍വേ റിപ്പോർട്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ പോലും ബിജെപി 284 സീറ്റ് നേടും. കേവല ഭൂരിപക്ഷത്തിന് മുകളിലാണിത്.

72 ശതമാനം ആളുകളും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.കൊവിഡ്, ചൈനീസ് ഭീഷണി, എന്നിവ കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്‍ഡിഎയ്ക്ക് വെല്ലുവിളിയാണ്. ഇതിനിടയ്ക്കാണ് ബിബിസി ഡോക്യൂമെന്ററി വിവാദം.  എന്നാല്‍ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേയില്‍ ഇതിനെയെല്ലാം എന്‍ഡിഎ മറികടന്നിരിക്കുകയാണ്. ഒന്‍പത് വര്‍ഷത്തോളം എന്‍ഡിഎ അധികാരത്തിരിക്കുന്നുണ്ട്.

എന്നിട്ടും സര്‍വേയുടെ ഭാഗമായ 67 ശതമാനം ആളുകളും സര്‍ക്കാരിന്റെ പ്രകടനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച്‌ പതിനൊന്ന് ശതമാനമാണ് ജനപ്രീതി വര്‍ധിച്ചത്. 20 ശതമാനം ആളുകള്‍ എന്‍ഡിഎയുടെ ഏറ്റവും വലിയ നേട്ടമായി ഉയര്‍ത്തി കാണിക്കുന്നത് കൊവിഡ് കൈകാര്യം ചെയ്ത രീതിയാണ്. 14 ശതമാനം പേര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണെന്ന് അഭിപ്രായപ്പെടുന്നത്. 12 ശതമാനം പേര്‍ രാമക്ഷേത്രം നിര്‍മിച്ചതാണെന്ന് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button