CinemaLatest NewsNews

മമ്മൂട്ടി സാര്‍ ഗംഭീരമായി, നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും പുതുമയുള്ളതുമായ അനുഭവമാണ്: കാര്‍ത്തിക് സുബ്ബരാജ്

മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തെ പ്രശംസിച്ച് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ്. ചിത്രത്തിന്‍റെ തമിഴ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ചുരുങ്ങിയ വാക്കുകളിലാണ് കാര്‍ത്തിക്കിന്‍റെ വിലയിരുത്തല്‍. മമ്മൂട്ടി സാര്‍ ഗംഭീരമായെന്നും ലിജോയുടെ ഈ മാജിത് തിയേറ്ററുകളില്‍ മിസ് ചെയ്യരുതെന്നും ട്വിറ്ററിൽ കുറിച്ചു.

‘നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും പുതുമയുള്ളതുമായ അനുഭവമാണ്. മമ്മൂട്ടി സാര്‍ ഗംഭീരമായി. ലിജോയുടെ ഈ മാജിത് തിയേറ്ററുകളില്‍ മിസ് ചെയ്യരുതേ. ലിജോയ്ക്കും മറ്റെല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൈയടികള്‍’ കാര്‍ത്തിക് സുബ്ബരാജ് ട്വീറ്റ് ചെയ്തു.

മമ്മൂട്ടി കമ്പനി നിർമ്മിച്ച ‘നൻപകൽ നേരത്ത് മയക്കം’ തിയേറ്ററിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ്. രമ്യാ പാണ്ഡ്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read Also:- ഗവേഷണ പ്രബന്ധത്തിലെ പിശകില്‍ പ്രതികരിക്കാതെ യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം

തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങ് – വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, പി ആർ ഓ – പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button