Latest NewsCinemaNews

മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തെ പ്രശംസിച്ച് ശ്രീകുമാരന്‍ തമ്പി

മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തെ പ്രശംസിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നുവെന്നും തന്നെ അദ്ഭുതപ്പെടുത്തിയ അപൂര്‍വം ചിത്രങ്ങളിലൊന്നാണ് നന്‍പകല്‍ നേരത്ത് മയക്കം എന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

‘നന്‍പകല്‍ നേരത്ത് മയക്കം കണ്ടു. നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നു. ലിജോ ജോസ് പല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരന്‍ ഉയരങ്ങള്‍ കീഴടക്കാനിരിക്കുന്നതേയുള്ളൂ. അമ്പത്തേഴ് വര്‍ഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അദ്ഭുതപ്പെടുത്തിയ അപൂര്‍വം ചിത്രങ്ങളിലൊന്നാണ് നന്‍പകല്‍ നേരത്ത് മയക്കം’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി കമ്പനി നിർമ്മിച്ച ‘നൻപകൽ നേരത്ത് മയക്കം’ തിയേറ്ററിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ്.

Read Also:- ഗവേഷണ പ്രബന്ധ വിവാദത്തില്‍ ചിന്തയ്ക്ക് ട്രോള്‍ പ്രവാഹം, സര്‍വകലാശാലയുടെ വിവിധ സമിതികള്‍ ഈ തെറ്റ് തിരിച്ചറിഞ്ഞില്ല

രമ്യാ പാണ്ഡ്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങ് – വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, പി ആർ ഓ – പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button