KeralaLatest NewsNews

കോഴിക്കൂട്ടിൽ കയറാൻ ശ്രമിച്ചു; കുടുങ്ങി പുലി, മയക്കുവെടിവെക്കാൻ നീക്കം

പാലക്കാട്: മണ്ണാർക്കാട് മേക്കളപ്പാറയിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. കോഴിക്കൂട്ടിൽ കയറാൻ ശ്രമിച്ചതിനിടെയാണ് പുലി അതില്‍ പെട്ട് പോയത്.

കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയിൽ പുലിയുടെ കാൽ കുടുങ്ങുകയായിരുന്നു. മണ്ണാർക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലിയെ വലയിൽ കുരുങ്ങിയ നിലയിൽ ഇന്ന് പുലർച്ചെ കണ്ടെത്തിയത്. ശബ്ദം കേട്ട് എത്തിയ ഫിലിപ്പ് പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴക്ക് ആണ്.

വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തി. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനാണ് അധികൃതരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button