Latest NewsNewsBusiness

ട്രായ്: ടിവി ചാനലുകളുടെ പുതിയ നിരക്കുമായി ബന്ധപ്പെട്ട ഉത്തരവ് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

ഒരു ടിവി ചാനലിന്റെ വില 12 രൂപയിൽ നിന്ന് 19 രൂപയാണ് വർദ്ധിപ്പിക്കുന്നത്

രാജ്യത്തെ ടിവി ചാനലുകളുടെ പുതുക്കിയ നിരക്കുമായി ബന്ധപ്പെട്ട ഉത്തരവ് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിലാകും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് പുതിയ നിരക്കുകൾ സംബന്ധിച്ച ഉത്തരവിറക്കിയത്. ഇതോടെ, ഡിടിഎച്ച്, കേബിൾ ടിവി നിരക്കുകൾ 30 ശതമാനം വരെയാണ് വർദ്ധിക്കുക. അതേസമയം, നിരക്ക് വർദ്ധനവ് താൽക്കാലികമായി നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് കേബിൾ ടിവി ഓപ്പറേറ്റർമാർ ട്രായിയെ സമീപിച്ചിട്ടുണ്ട്.

ഒരു ടിവി ചാനലിന്റെ വില 12 രൂപയിൽ നിന്ന് 19 രൂപയാണ് വർദ്ധിപ്പിക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലാകുന്നതോടെ വരിക്കാരെ നഷ്ടപ്പെടാനുള്ള സാധ്യത വർദ്ധിക്കുമെന്ന ആശങ്ക കേബിൾ ടിവി ഓപ്പറേറ്റർമാർ ഉന്നയിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം, കേബിൾ ടെലിവിഷൻ വ്യവസായം പ്രതിമാസം 2.5 ശതമാനം വരിക്കാരുടെ കുറവാണ് നേരിടുന്നത്. കൂടാതെ, ബിസിനസ് നഷ്ടത്തിലായാൽ ഏകദേശം 1,50,000 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമാകാൻ സാധ്യത.

Also Read: കോഴിക്കൂട്ടിൽ കയറാൻ ശ്രമിച്ചു; കുടുങ്ങി പുലി, മയക്കുവെടിവെക്കാൻ നീക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button