MalappuramNattuvarthaLatest NewsKeralaNews

യു​വാ​വി​നെ പെ​ട്രോ​ളൊ​ഴി​ച്ച്​ തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മം : മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

വ​ള​രാ​ട്​ സ്വ​ദേ​ശി കാ​രാ​പ​റ​മ്പി​ൽ വേ​ലാ​യു​ധ​നെ​യാ​ണ്​ (50) അറസ്റ്റ് ചെയ്തത്

പാ​ണ്ടി​ക്കാ​ട്​: അ​യ​ൽ​വാ​സി​യും ബ​ന്ധു​വു​മാ​യ യു​വാ​വി​നെ പെ​ട്രോ​ളൊ​ഴി​ച്ച്​ തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച ​കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. വ​ള​രാ​ട്​ സ്വ​ദേ​ശി കാ​രാ​പ​റ​മ്പി​ൽ വേ​ലാ​യു​ധ​നെ​യാ​ണ്​ (50) അറസ്റ്റ് ചെയ്തത്. പാ​ണ്ടി​ക്കാ​ട്​ പൊ​ലീ​സ് ആണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Read Also : ഹിന്ദു രാജ്യമെന്ന് ഇന്ത്യയെ വിളിക്കുമ്പോള്‍ എന്ത് കൊണ്ട് യൂറോപ്പിനേയും യുഎസിനേയും ക്രിസ്ത്യന്‍ രാജ്യമെന്ന് പറയുന്നില്ല

ജ​നു​വ​രി 26-ന് ​രാ​ത്രി 9.30-ന്​ ​ആണ് കേസിനാസ്പദമായ സംഭവം. വേ​ലാ​യു​ധ​ൻ വീ​ട്ടി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത്​ പ​തി​വാ​യി​രു​ന്നു. ഇ​യാ​ൾ വീ​ട്ടു​മു​റ്റ​ത്ത്​ വെ​ച്ച്​ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ചു​റ്റി​ക കൊ​ണ്ട​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തു ക​ണ്ട്​ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ചെ​ന്ന അ​യ​ൽ​വാ​സി​യു​ടെ മേ​ൽ പ്ര​തി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച പെ​ട്രോ​ൾ ഒ​ഴി​ക്കു​ക​യും ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച്​ തീ ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു.

തീ ​പ​ട​ർ​ന്ന​യു​ട​ൻ പൊ​ള്ള​ലേ​റ്റ യു​വാ​വ്​ ടീ ​ഷ​ർ​ട്ട്​ ഊ​രി​മാ​റ്റി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്. പൊ​ള്ള​ലേ​റ്റ​യാ​ളു​ടെ ചെ​റി​യ​ച്ഛ​നാ​യ​ പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ്​ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പാ​ണ്ടി​ക്കാ​ട്​ സി.​ഐ മു​ഹ​മ്മ​ദ് റ​ഫീ​ഖും സം​ഘ​വും ചേർന്നാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്. പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button