Latest NewsKeralaNews

‘കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ നല്‍കി, ബിബിസി ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്ത മാധ്യമമാണ്’

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി വിവാദത്തില്‍ ബിബിസിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി അനില്‍ കെ ആന്റണി രംഗത്ത്. കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ നല്‍കിയ ബിബിസി, ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്ത മാധ്യമമാണെന്ന് അനില്‍ കെ ആന്റണി പറഞ്ഞു.

സ്ഥാപിത താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാധ്യമമായ ബിബിസി, നിലവില്‍ കോണ്‍ഗ്രസിന് പറ്റിയ സഖ്യകക്ഷിയാണെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി. മുന്‍പ് ബിബിസി പുറത്തുവിട്ട കശ്മീരിന്റെ ചിത്രമില്ലാത്ത ഇന്ത്യന്‍ മാപ്പുകള്‍ ഉൾക്കൊള്ളിച്ചാണ് അനില്‍ കെ ആന്റണി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുന്ന നിയമം ഉടൻ നടപ്പിലാക്കും: സൗദി അറേബ്യ

നേരത്തെ, ബിബിസിയുടെ വിവാദ ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് അനില്‍ ആന്റണി രംഗത്തുവന്നിരുന്നു. ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് അനിൽ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ, മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകനായ അനില്‍ ആന്റണിക്ക് എതിരെ കോണ്‍ഗ്രസില്‍ നിന്ന് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടർന്ന്, കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനവും മറ്റു പാര്‍ട്ടി പദവികളും അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button