Latest NewsNewsSaudi ArabiaInternationalGulf

വാഹനാപകടം: സൗദിയിൽ മലയാളി ബാലിക മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയാണ് മരണപ്പെട്ടത്. അൽ കോബാറിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം കളയിക്കാവിള സ്വദേശി ഹസീമിന്റെ മകൾ അർവ ആണ് മരിച്ചത്. ആറു മാസം മാത്രമാണ് അർവയുടെ പ്രായം. ഖാസറ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.

Read Also: ലോകത്തെ ഏറ്റവും മഹാന്മാരായ നയതന്ത്രജ്ഞരാണ് കൃഷ്ണനും ഹനുമാനും: വ്യക്തമാക്കി വിദേശകാര്യ മന്ത്രിഎസ് ജയ്‌ശങ്കർ

ഹസീമിന്റെ ഭാര്യാ മാതാവ് നജ്മുന്നിസയ്ക്കും വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ അൽ ഖുവയ ജനറൽ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഹസീമിനും ഭാര്യ ജർയ, മക്കളായ അയാൻ, അഫ്‌നാൻ തുടങ്ങിയവർക്കും അപകടത്തിൽ പരിക്കേറ്റെങ്കിലും ഇവരുടെ നില ഗുരുതരമല്ല. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് റിയാദിൽ നിന്ന് 400 കിലോമീറ്റർ അകലെ മക്ക റോഡിലെ അൽഖാസറയിലായിരുന്നു അപകടം നടന്നത്.

Read Also: നിങ്ങൾ അറിഞ്ഞോ വി ഡി സതീശന് കാൽ കോടിയിൽ കൂടുതൽ വില വരുന്ന ഇന്നോവ ക്രിസ്റ്റ: മാധ്യമങ്ങളെ പരിഹസിച്ച് രശ്മി ആർ നായർ

shortlink

Related Articles

Post Your Comments

Related Articles


Back to top button