KeralaLatest NewsNewsIndia

ബ ബ്ബ ബ ബ്ബ… ഇതാണോ ഗർജ്ജിക്കുന്ന സിംഹം? ബി.ജെ.പി നേതാക്കന്മാരുടെ മുന്നിൽ ഇംഗ്ളീഷിനായി തപ്പി തടഞ്ഞ് എ.എ റഹീം: ട്രോൾ

‘പ്രൗഡ്ലി ഐ ആം സെയിങ്… ഐ ആം ഫ്രം കേരള…’ പ്രശംസിക്കുന്നത് സഖാക്കളുടെ സ്വന്തം എ.എ റഹീം ആണ്. പ്രസംഗം നടക്കുന്നതോ, അങ്ങ് രാജ്യസഭയിൽ. സമ്പൂർണ സാക്ഷരത എന്ന് അവകാശപ്പെടുന്ന കേരളത്തിലെ പ്രതിനിധിയായി രാജ്യസഭയിൽ പ്രസംഗിച്ച എ.എ റഹീം എം.പിയെ ട്രോളി സോഷ്യൽ മീഡിയ. റഹീം യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിച്ചതെന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാൻ പാടുപെടുന്നത് കാണുമ്പോൾ മലയാളികൾക്ക് തീർത്തും അപമാനകരമാണെന്ന് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നു. ബി.ജെ.പി നേതാക്കന്മാരുടെ മുന്നിൽ ഇംഗ്ലീഷ് അറിയാതെ തപ്പിത്തടയുന്ന റഹീമിനെ കാണുമ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്, ‘അറിയില്ലെങ്കിൽ ഹിന്ദിയിൽ പ്രസംഗിച്ച് കൂടെ? അതുമല്ലെങ്കിൽ മലയാളത്തിൽ പറഞ്ഞാലും പോരേ?’ എന്നാണ്.

ഡോക്ടറേറ്റ് നേടിയ ആള് കൂടിയാണ് റഹീം എന്നതാണ് സോഷ്യൽ മീഡിയയുടെ പരിഹാസങ്ങളുടെ മറ്റൊരു കാരണം. രാജ്യസഭയിൽ അത്രയും ജനപ്രതിനിധികളുടെ ഇടയിൽ നിന്നും താൻ ഉദ്ദേശിച്ച കാര്യം വ്യക്തമായി പറഞ്ഞ് ഫലിപ്പിക്കാൻ റഹീമിന് കഴിഞ്ഞില്ലെന്നത് കഷ്ടമാണെന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം, റഹീമിനെ പിന്തുണച്ച് സൈബർ സഖാക്കളും കളം നിറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് അറിയില്ല എന്നത് ഒരു തെറ്റല്ലെന്നാണ് ഇവരുടെ പക്ഷം. ഇവരോട് സോഷ്യൽ മീഡിയ ചോദിക്കുന്നത് ‘മലയാളത്തിൽ പ്രസംഗിക്കാമായിരുന്നല്ലോ? മാതൃഭാഷ അല്ലേ എന്നാണ്’.

അതേസമയം, ഗുജറാത്ത് കലാപത്തെക്കുറിച്ച് ബി.ബി.സി നിർമിച്ച വിവാദ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള ഇടതുസംഘടനകളുടെ നീക്കം തടയുമെന്ന് യുവമോർച്ച അറിയിച്ചപ്പോൾ ചെയ്യാൻ കഴിയുന്നത് അവർ ചെയ്യട്ടെയെന്ന് റഹീം പ്രതികരിച്ചത് ശ്രദ്ധേയമായിരുന്നു. ഡോക്യുമെൻ്ററി തടഞ്ഞത് മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ ഉള്ള കടന്നു കയറ്റമാണെന്നും, അതിനെതിരെ സ്വാഭാവികമായ പ്രതിഷേധമുയരുമെന്നും റഹീം പറഞ്ഞു. സംഘർഷം ഉണ്ടാക്കുക എന്ന താൽപര്യം ഡിവൈഎഫ്ഐക്കില്ല. അതല്ല ഡിവൈഎഫ്ഐയുടെ ലക്ഷ്യം. സംഘർഷം ബിജെപി അജൻഡയാണെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button