KeralaLatest NewsNews

ചിന്തയുടെ പ്രബന്ധം: ഗൈഡിനെ പദവിയില്‍നിന്ന് നീക്കി ഗൈഡ്ഷിപ്പ് മരവിപ്പിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പി.എച്ച്.ഡി. പ്രബന്ധത്തിലെ പിഴവും കോപ്പിയടി ആരോപണവും വിദഗ്ധസമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും നിവേദനം. സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റിയാണ് നിവേദനം നല്‍കിയത്.

ചിന്തയുടെ ഗൈഡും മുന്‍ പി.വി.സി.യുമായ പി.പി. അജയകുമാറും വീഴ്ചവരുത്തി. അദ്ദേഹത്തിന്റെ ഗൈഡ്ഷിപ്പ് സസ്‌പെന്‍ഡ് ചെയ്യണം. അദ്ദേഹത്തെ എച്ച്.ആര്‍.ഡി.സി. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു. ചിന്താ ജെറോമിന്റെ പ്രബന്ധം മറ്റു പ്രസിദ്ധീകരണങ്ങളില്‍നിന്ന് പകര്‍ത്തിയതാണെന്നതിന് തെളിവുണ്ടെന്നും നിവേദനത്തിലുണ്ട്.

ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളില്‍നിന്ന് പകര്‍ത്തിയത് കണ്ടെത്താന്‍ ശ്രമിക്കാത്തത് ഗൈഡിന്റെ ഗുരുതരവീഴ്ചയാണ്. ഈ സാഹചര്യത്തില്‍ ചാന്‍സലറെന്നനിലയില്‍ ഗവര്‍ണര്‍ ഈ ക്രമക്കേടുകള്‍ തടയാന്‍ നടപടിയെടുക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍, കണ്‍വീനര്‍ എം. ഷാജര്‍ഖാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button