Latest NewsNewsLife Style

കണ്ണുകളുടെ ആരോഗ്യത്തിനായി ഇത് ചെയ്തുനോക്കൂ…

കണ്ണുകള്‍ക്ക് ഒരുപാട് സമ്മര്‍ദ്ദം വരുന്ന തരത്തിലുള്ള ജീവിതരീതിയിലൂടെയാണ് ഇന്ന് മിക്കവരും പോകുന്നത്. ദീര്‍ഘസമയം കംപ്യൂട്ടര്‍- ലാപ്ടോപ് സ്ക്രീൻ നോക്കിയിരിക്കുന്നതിലൂടെയും മൊബൈല്‍ സ്ക്രീനിലേക്ക് നോക്കി മണിക്കൂറുകള്‍ ചെലവിടുന്നതിലൂടെയും കണ്ണിന്റെ ആരോഗ്യം നഷ്ടമാകുന്നു.

കണ്ണുകളുടെ ആരോഗ്യം പതിയെ നഷ്ടപ്പെടുന്നത് തടയാൻ തീര്‍ച്ചയായും സ്ക്രീൻ സമയം പരിമിതപ്പെടുത്തണം. ഇതിനൊപ്പം തന്നെ ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇത്തരത്തിലുള്ള ഭക്ഷണങ്ങളെ കുറിച്ച് അറിയാം…

ഇലക്കറികള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ചീര, മുരിങ്ങ പോലുള്ള ഇലക്കറികളെല്ലാം ഇങ്ങനെ കഴിക്കാവുന്നതാണ്.

മിക്ക വീടുകളിലും പതിവായി ഉപയോഗിക്കുന്നൊരു വിഭവമാണ് മുട്ട. പ്രോട്ടീൻ, സിങ്ക്, കെരോട്ടിനോയിഡ്സ് എന്നിവയാല്‍ സമ്പന്നമായ മുട്ട, കാഴ്ചാശക്തി മങ്ങുന്നത് തടയുന്നതിനും മറ്റും സഹായകമാകുന്നു.

ബ്രൊക്കോളി അല്ലെങ്കില്‍ ബ്രസല്‍ സ്പ്രൗട്ട്സ് എന്നിവയും കണ്ണിന് ഏറെ നല്ലതാണ്. വൈറ്റമിൻ എ, സി, ഇ എന്നിവയാലും ആന്‍റി-ഓക്സിഡന്‍റുകള്‍, കെരോട്ടിനോയിഡ്സ് എന്നിവയാലും സമ്പന്നമാണ് ഇവ. അധികവും പ്രായാധിക്യം മൂലമുണ്ടാകുന്ന കണ്ണിലെ പ്രശ്നങ്ങളെ അകറ്റാനാണ് ഇവ സഹായകമാവുക.

പരിപ്പ്- പയറുവര്‍ഗങ്ങള്‍ നിത്യവും ഡയറ്റിലുള്‍പ്പെടുത്തുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്. വെള്ളക്കടല, രാജ്മ, ബീൻസ്, പരിപ്പ്, വെള്ളപ്പയര്‍ എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഒരുപാട് പോഷകങ്ങളുടെ കലവറയാണ് പരിപ്പ്- പയര്‍വര്‍ഗങ്ങള്‍.

സാല്‍മണ്‍- ടൂണ- ട്രൗട്ട് പോലുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും കണ്ണുകള്‍ക്ക് വളരെ നല്ലതാണ്. ഒമേഗ- 3 ഫാറ്റി ആസിഡാണ് പ്രധാനമായും ഇവയില്‍ അടങ്ങിയിട്ടുള്ളത്. ഗ്ലൂക്കോമ പോലുള്ള രോഗങ്ങളെ അകറ്റുന്നതിന് ഇവ സഹായകമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button