Latest NewsNewsBusiness

അതിസമ്പന്നരുടെ പട്ടികയിൽ നിന്നും കുത്തനെ ഇറക്കം, എട്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട് ഗൗതം അദാനി

ഫോർബ്സ് ബില്യണയർ സൂചികയാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്

ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ നിന്നും എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗൗതം അദാനി മൂന്നാം സ്ഥാനത്തായിരുന്നു. വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെ തുടർന്നാണ് അദാനി എട്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടത്. ഫോർബ്സ് ബില്യണയർ സൂചികയാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്.

അദാനി ഗ്രൂപ്പിനെതിരെയുളള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഏറെ ചർച്ചാ വിഷയമായി മാറിയിരുന്നു. ഇത് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിയാൻ കാരണമായി. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതോടെ, 3,40,230 കോടി രൂപയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പ് നേരിട്ടത്. ഇതോടെ, 128.6 ബില്യൺ ഡോളർ ആസ്തി ഉണ്ടായിരുന്ന അദാനിയുടെ സമ്പത്ത് 86.9 ബില്യൺ ഡോളറായാണ് ഇടിഞ്ഞത്. 2022 സെപ്തംബറിൽ ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു ഗൗതം അദാനി.

Also Read: നി​ര​വ​ധി മോ​ഷ​ണക്കേസുകളിൽ പ്രതി : യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button