Latest NewsNewsIndia

രാജ്യത്തെ 81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യം, ചെലവ് 2 ലക്ഷം കോടി

ന്യൂഡല്‍ഹി: സൗജന്യ ഭക്ഷണപദ്ധതിയായ പിഎം ഗരീബ് കല്യാണ്‍ അന്ന യോജന ഒരുവര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്നതാണ് പദ്ധതി.

Read Also: തെറ്റ് മനുഷ്യ സഹജം, അത് സാന്ദര്‍ഭികമായ പിഴവാണെന്ന് പറയുന്ന അവരുടെ ഉളുപ്പില്ലായ്മ ഉണ്ടല്ലോ സമ്മതിക്കണം: അഞ്ജു പ്രഭീഷ്

2 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഇത് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും ബജറ്റ് അവതരിപ്പിക്കവേ മന്ത്രി പറഞ്ഞു. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായാണു കാണുന്നത്. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണ്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം ഭദ്രമായ നിലയില്‍ വളരുന്നു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ളതാണു ബജറ്റെന്നും മന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button