Latest NewsIndiaNews

പന്ത് തിരയുന്നതിനിടയില്‍ സഹോദരന്‍ പാമ്പ് കടിയേറ്റ് മരിച്ചു, മന്ത്രവാദിനിയെന്ന് പറഞ്ഞ് നാട്ടുകാര്‍ ഒറ്റപ്പെടുത്തി

ഇന്ത്യന്‍ അണ്ടര്‍ 19 താരം അര്‍ച്ചന ദേവി ലോകകപ്പ് ഫൈനലില്‍ ഇഗ്ലണ്ടിന്റെ രണ്ട് മുന്‍ നിര വിക്കറ്റ് വീഴ്ത്തുകയും ഒരു പറക്കും ക്യാച്ച് കൊണ്ടും ചരിത്ര വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച് രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുകയാണ്. ഇതിനിടെ അർച്ചനയുടെ ജീവിതകഥ വൈറലാകുന്നു. അവിശ്വസനീയമായ പല സന്ദർഭങ്ങളിലൂടെ കടന്നുപോയാണ് അർച്ചന ഇന്ന് കാണുന്ന പൊസിഷനിൽ എത്തിയിരിക്കുന്നത്. ചെറുപ്പത്തില്‍ അച്ഛനെ നഷ്ട്ടപ്പെട്ട അർച്ചനയെയും കുടുംബത്തെയും ഗ്രാമവാസികൾ പല തെറ്റിദ്ധാരണകളുടെയും പേരില്‍ ഒറ്റപ്പെടുത്തി.

അര്‍ച്ചന ദേവിയും സഹോദരന്മാരും ക്രിക്കറ്റ് കളിക്കുമ്പോള്‍ കാട്ടില്‍ പോയ പന്ത് തിരയുന്നതിനിടയില്‍ സഹോദരന്‍ പാമ്പ് കടിയേറ്റ് മരണപ്പെട്ടു. ഈ സംഭവങ്ങള്‍ക്ക് കാരണം അര്‍ച്ചനയുടെ മാതാവ് സാവിത്രീ ദേവിയാണെന്നും അവര്‍ ദുര്‍മന്ത്രവാദിനിയാണെന്നും വിശ്വസിച്ച അയല്‍ക്കാര്‍ അര്‍ച്ചനയുടെ കുടുംബത്തെ ഒറ്റപ്പെടുത്തി. ഈ സാഹചര്യങ്ങളെ എല്ലാം അതിജീവിച്ചാണ് അര്‍ച്ചന ക്രിക്കറ്റ് താരമായത്.

അതേസമയം, പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പ് നേടി ഇന്ത്യന്‍ ടീം ചരിത്രമെഴുതിയിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ബൗളിംഗില്‍ രണ്ട് വിക്കറ്റ് നേടുന്നതിനൊപ്പം ഫീല്‍ഡിംഗിലും തകര്‍പ്പന്‍ പ്രകടനമാണ് അര്‍ച്ചന പുറത്തെടുത്തു. വിജയാഘോഷത്തിനിടയിലും അര്‍ച്ചനയെടുത്ത ഗംഭീര ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ടു. റ്യാന മക്‌ഡൊണാള്‍ഡിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. 12-ാം ഓവറില്‍, പര്‍ഷവിയുടെ പന്തിലാണ് അര്‍ച്ചന റ്യാനയെ മടക്കുന്നത്. കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന താരം വലത്തോട് ഡൈവ് ചെയ്താണ് പന്ത് കയ്യിലൊതുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button