Latest NewsNewsAutomobile

ഇലക്ട്രിക് വാഹന രംഗത്ത് പുത്തൻ സോഫ്റ്റ്‌വെയർ അപ്ഡേറ്റുമായി ഏഥർ എനർജി, പ്രധാന ഫീച്ചറുകൾ അറിയാം

ഹിൽ ഹോൾഡ്, ഹിൽ ഡസന്റ് കൺട്രോൾ എന്നിവയുടെ സംയോജനമാണ് ഏഥർ ഓട്ടോ ഹോൾഡിൽ ഉണ്ടാവുക

ഇലക്ട്രിക് വാഹന രംഗത്തെ പ്രമുഖ നിർമ്മാതാക്കളായ ഏഥർ എനർജി പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് അവതരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി മാസത്തിൽ ഓട്ടോ ഹോൾഡ് ഫീച്ചർ ഉൾക്കൊള്ളിച്ചിട്ടുള്ള പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് 450പ്ലസ്, 450എക്സ് എന്നീ മോഡൽ ഇലക്ട്രിക് സ്കൂട്ടറുകളിൽ അവതരിപ്പിക്കുമെന്ന സൂചനകൾ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഏഥർസ്റ്റാക്ക് 5.0 എന്ന വേർഷനാണ് അവതരിപ്പിക്കുന്നത്. അതേസമയം, 2022 പുറത്തിറക്കിയ മോഡലുകളിലും ഈ ഫീച്ചർ ഉൾക്കൊള്ളിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ഹിൽ ഹോൾഡ്, ഹിൽ ഡസന്റ് കൺട്രോൾ എന്നിവയുടെ സംയോജനമാണ് ഏഥർ ഓട്ടോ ഹോൾഡിൽ ഉണ്ടാവുക. ഇതിനുപുറമേ, ടാപ്പ് ചെയ്യുന്നതിനേക്കാൾ സ്വൈപ്പിംഗിനെ ആശ്രയിക്കുന്ന പുതിയ യൂസർ ഇന്റർഫേസും അപ്ഡേറ്റിൽ ഉൾക്കൊള്ളിക്കുന്നതാണ്. കൂടാതെ, ബ്ലൂടൂത്ത് കണക്ഷൻ, ട്രിപ്പ് വിവരങ്ങൾ, മാപ്പുകൾ എന്നിവയിലൂടെ വേഗത്തിൽ നാവിഗേറ്റ് ചെയ്യാൻ ഹോം സ്ക്രീനിൽ പ്രത്യേക ടൈലുകളും ഹൈലൈറ്റ് ചെയ്ത് കാണിക്കും.

Also Read: സ്ഥാപകദിനാചരണം: പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

സ്കൂട്ടർ ഒരു ചരിവിലോ ഇറക്കത്തിലോ നിർത്തിയാൽ വാഹനം ഇവ സ്വയം കണ്ടെത്തുകയും, തുടർന്ന് ബ്രേക്ക് പിടിക്കാതെ തന്നെ വാഹനം ഉരുളാതിരിക്കാൻ ബ്രേക്കിംഗ് നൽകുകയും ചെയ്യുന്ന ഫീച്ചറാണ് ഓട്ടോ ഹോൾഡ്. ബ്രേക്കുകൾ ഉപയോഗിക്കാതെ തന്നെ സ്വയം പ്രവർത്തിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത.

shortlink

Related Articles

Post Your Comments


Back to top button