KeralaLatest NewsIndia

കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് എംഎ യൂസഫ് അലി: ഇന്ത്യ കൂടുതൽ ഉയർച്ചയിലേക്കെന്ന് പ്രതികരണം

അടുത്ത സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുൻ ഗണനാ മേഖലകളെയും ഉൾക്കൊള്ളുന്നതാണെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. കണക്ടിവിറ്റി, ഭക്ഷ്യസുരക്ഷ, നൈപുണ്യ വികസന മേഖലകൾ എന്നിവ ശക്തിപ്പെടുത്തുന്നതിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളാണ് ബജറ്റിനെ വ്യത്യസ്തമാക്കു ന്നതെന്ന് യൂസഫലി പറഞ്ഞു.

പ്രാഥമികമായി യുവജനങ്ങൾക്ക് പ്രാമുഖ്യമുള്ള രാജ്യമെന്ന നിലയിൽ ദേശിയ ഡിജിറ്റൽ ലൈബ്രറി, നൈപുണ്യ വികസന കേന്ദ്രങ്ങൾ, പുതിയ നഴ്സിംഗ് കോളേജുകൽ തുടങ്ങിയ മേഖലകളിൽ ബജറ്റ് കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ട്. ബജറ്റ് ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. നമ്മുടെ സാമ്പത്തിക വികസനത്തിനും തൊഴിൽ മേഖലയ്ക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ രാജ്യത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും എം എ യൂസഫലി പറഞ്ഞു.

50 പുതിയ വിമാനത്താവളങ്ങൾ, ജലഗതാഗതപാതകളുടെ വികസനവും ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക ഘടനയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. മാത്രമല്ല ആഗോള ബിസിനസുകളെയും നിക്ഷേപകരെയും ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻ്റെ സ്ഥാനം കൂടുതൽ ഉയരും. ഭക്ഷ്യസുരക്ഷയാണ് കാർഷിക മേഖലക്കും സമൂഹത്തിനും ദീർഘകാല നേട്ടമുണ്ടാക്കുന്ന മറ്റൊരു പ്രധാന മേഖല -എം എ യൂസഫലി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button