Latest NewsNewsInternationalGulfQatar

ടാക്‌സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകൾക്കും മറ്റു പുകയില ഉത്പന്നങ്ങൾക്കും വിലക്കേർപ്പെടുത്തി ഖത്തർ

ദോഹ: ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകൾ, മറ്റു പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി ഖത്തർ. ഫെബ്രുവരി 1 മുതൽ ഇതുസംബന്ധിച്ച തീരുമാനം പ്രാബല്യത്തിൽ വന്നു. ഖത്തർ ജനറൽ ടാക്‌സ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: കണ്ണിന് ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന തന്നെ കാണാനാണ് സീക്രട്ട് ഏജന്റ് എത്തിയത്, ആറാട്ടണ്ണനും അപ്പോഴെത്തി: ബാല

സിഗരറ്റുകൾ, മറ്റു പുകയില ഉത്പന്നങ്ങൾ എന്നിവയിൽ സാധുതയുള്ളതും, പ്രയോഗക്ഷമമാക്കിയതുമായ ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് നിർബന്ധമാണ്. ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകളുടെ വില്പനയ്ക്ക് 2023 ജനുവരിയിൽ ഖത്തർ വിലക്കേർപ്പെടുത്തിയിരുന്നു.

2023 ഫെബ്രുവരി 1 മുതൽ സിഗരറ്റ് കൂടാതെയുള്ള സിഗാർ, ശീഷയിൽ ഉപയോഗിക്കുന്ന പുകയില തുടങ്ങിയ പുകയില ഉത്പന്നങ്ങൾക്കും ഖത്തർ വിലക്കേർപ്പെടുത്തി.

Read Also: ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥയുടെ കിടപ്പുവശമെന്താണെന്ന് അറിയണമെങ്കിൽ സിദ്ദിഖ് കാപ്പനോട് ചോദിച്ചാൽ മതിയെന്ന് ഫാത്തിമ

shortlink

Related Articles

Post Your Comments

Related Articles


Back to top button