Latest NewsNewsIndia

ബിജെപിയെ സഹായിച്ചു!! മുന്‍ മുഖ്യമന്ത്രിയുടെ ഭാര്യയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

പട്യാല എംപിയായ പ്രണീത് കൗര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ആരോപണം

ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച്‌ പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങിന്റെ ഭാര്യയും എംപിയുമായ പ്രണിത് കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി നല്‍കിയ  പരാതിയുടെ അടിസ്ഥാനത്തിലാണ് അച്ചടക്ക സമിതിയുടെ നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂആര്‍ത്തവം സാധാരണ ശാരീരിക പ്രതിഭാസം: ശമ്പളത്തോടെയുള്ള അവധി പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ബിജെപിയെ സഹായിക്കുന്നതായി പട്യാല എംപിയായ പ്രണീത് കൗര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. മൂന്ന് ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനും നിര്‍ദേശം നല്‍കി.

‘പ്രണീത് കൗര്‍ തുടര്‍ച്ചയായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി പാര്‍ട്ടിക്ക് നിരവധി പരാതികള്‍ ലഭിച്ചു, പാര്‍ട്ടിയുടെ സംസ്ഥാന ഘടകം അവര്‍ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് അച്ചടക്ക സമിതി പ്രണീത് കൗറിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും’- താരീഖ് അന്‍വര്‍ പത്ര കുറിപ്പിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button