KeralaLatest NewsNews

ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്ന ബജറ്റ്: സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ പശ്ചാത്തല വികസന മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും വലിയ കുതിപ്പേകുന്നതാണ് സംസ്ഥാന ബജറ്റെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ ദേശീയപാത ഉൾപ്പെടെയുള്ള റോഡുകൾക്കും പാലങ്ങൾക്കുമായി 1144.22 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ റോഡുകൾ മികച്ച നിലവാരത്തിൽ പരിപാലിക്കുന്നതിന് ഓവർലേയിംഗ് പ്രവൃത്തികൾക്ക് മാത്രമായി 225 കോടി രൂപ പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. പുനരുദ്ധാരണം ആവശ്യമുള്ള റോഡുകൾക്ക് ഈ തുക വിനിയോഗിക്കാൻ കഴിയും. ഇതോടെ റണ്ണിംഗ് കോൺട്രാക്ട് വഴിയുള്ള പരിപാലനം കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കാനും പൊതുമരാമത്ത് വകുപ്പിന് സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: കളമശേരി മെഡിക്കൽകോളജിൽ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ്; അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെതിരെ കേസ്

കേരളത്തിന്റെ മുൻഗണനാ പദ്ധതികളിൽ ടൂറിസത്തെ ഉൾപ്പെടുത്തിയ ബജറ്റാണ് അവതരിപ്പിച്ചത്. കേരള ടൂറിസം 2.0 എന്ന പ്രത്യേക പദ്ധതി തന്നെ ബജറ്റിൽ പ്രഖ്യാപിച്ചു. കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം-അഷ്ടമുടി, ബേപ്പൂർ, ബേക്കൽ, മൂന്നാർ തുടങ്ങിയ ഡെസ്റ്റിനേഷനുകൾ എക്‌സ്പീര്യൻഷ്യൽ വിനോദ സഞ്ചാരത്തിനായി ലോകോത്തര ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ടൂറിസത്തിന്റെ സമഗ്ര വളർച്ചക്ക് വഴിയൊരുക്കുന്നതാണ്. ഏഴ് ടൂറിസം ഇടനാഴികൾ വികസിപ്പിക്കുന്നതിനു വേണ്ടി പ്രഖ്യാപിച്ച 50 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഡെസ്റ്റിനേഷനുകളിലേക്കുള്ള സഞ്ചാരികളുടെ വരവിന് ആക്കംകൂട്ടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡാനന്തര ടൂറിസത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായ വർക്കേഷൻ എന്ന ആശയത്തെ ശക്തിപ്പെടുത്താൻ ‘വർക്ക് ഫ്രം ഹോളിഡേ ഹോം’ എന്ന പദ്ധതി മുതൽക്കൂട്ടാകും. തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ഇതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. കാപ്പാട് ചരിത്ര മ്യൂസിയം, കൊല്ലം ഓഷ്യനേറി-മ്യൂസിയം തുടങ്ങിയ പദ്ധതികൾ ടൂറിസം മേഖലയിലെ വ്യത്യസ്ത വിഭാഗങ്ങളെ ആകർഷിക്കാൻ സഹായകരമാകുന്നതാണ്. കേരള ടൂറിസത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും സുസ്ഥിര വളർച്ചക്ക് ഗുണകരമാകുന്ന ഉത്തരവാദിത്ത ടൂറിസം ഉൾപ്പെടയുള്ള പദ്ധതി പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമേകുന്നതാണ് ബജറ്റിലെ നിർദ്ദേശങ്ങളെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

Read Also: പിണറായി സര്‍ക്കാരിന്റെ സ്വപ്‌നമായ കെ റെയിലിന് തിരിച്ചടി, കേരളത്തിലേയ്ക്ക് ഹൈഡ്രജന്‍ ട്രെയിന്‍ ഈ വര്‍ഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button