Latest NewsNewsIndia

ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു

 

കൊല്‍ക്കത്ത: ബോംബ് നിര്‍മ്മാണത്തിനിടെ വന്‍ പൊട്ടിത്തെറി. ഒരാള്‍ കൊല്ലപ്പെട്ടു. ബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലാണ് ബോംബ് നിര്‍മ്മിച്ച് കൊണ്ടിരിക്കെ വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഘര്‍ഷബാധിതമായ ഈ പ്രദേശത്ത് ഇടയ്ക്കിടെ അക്രമങ്ങളുണ്ടാകാറുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button