Latest NewsKeralaNews

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. എറണാകുളം കുറുപ്പംപടിയിലാണ് സംഭവം. വൈകുന്നേരം 4.30 ഓടെയാണ് കാറിന് തീപിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡൈവർ കാർ നിർത്തി പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്. മാരുതി ആൾട്ടോ കാറിനാണ് തീപിടിച്ചത്.

Read Also: ‘ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്?’: ദുൽഖറിനെ വിമർശിച്ചവനോട് സൈജു കുറുപ്പ് പറഞ്ഞതിങ്ങനെ

പുണ്ടക്കുഴി സ്വദേശി എൽദോസ് ആണ് കാർ ഓടിച്ചിരുന്നത്. തീപിടുത്തം ഉണ്ടായതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയർ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കാർ പൂർണ്ണമായും കത്തിനശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും കാർ ഓടുന്നതിനിടെ കത്തി നശിച്ചിരുന്നു.

കണ്ണൂരിൽ കാറിന് തീപിടിച്ച് പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും മരണപ്പെട്ടുവെന്ന വാർത്തയുടെ നടുക്കം മാറുന്നതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നത്.

Read Also: ‘എന്നെ കുട്ടായി അടിച്ചു, ഞാന്‍ ചാവാന്‍ പോകുന്നു’, മരിക്കുന്നതിനു മുന്‍പ് മരുമകള്‍ക്ക് അവസാന സന്ദേശം അയച്ച് വീട്ടമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button