ThiruvananthapuramNattuvarthaLatest NewsKeralaNews

കേരളത്തിൽ കോൺഗ്രസ് ഇനി ഹർത്താലിന് ആഹ്വാനം ചെയ്യില്ല: പ്രഖ്യാപനവുമായി കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് ഇനി ഹർത്താലിന് ആഹ്വാനം ചെയ്യില്ലെന്ന പ്രഖ്യാപനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ഹർത്താൽ എന്ന സമരമുറയ്ക്ക് കോൺഗ്രസ് എതിരാണെന്നും താൻ കെപിസിസി അധ്യക്ഷനായിരിക്കുമ്പോൾ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് കെ സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.

ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ തെരുവോരങ്ങളെ പ്രക്ഷുബ്ധമാക്കുന്ന തീപാറുന്ന സമര പരമ്പരകൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി. പിണറായി വിജയൻ മുൻകാലങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച ക്ഷേമ കാര്യങ്ങളൊക്കെ കടലാസിൽ ഇരുന്ന് മലയാളികളെ നോക്കി ചിരിക്കുന്നുണ്ടെന്ന് നേരത്തെ സുധാകരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

വീട് വാടകയ്‌ക്കെടുത്ത് ലഹരി വിൽപ്പന, കിട്ടുന്ന പണം ആഡംബര ജീവിതത്തിന്: യുവാവും യുവതിയും അറസ്റ്റിൽ

നികുതിക്കൊള്ള മാത്രം കൃത്യമായി നടത്താൻ അറിയുന്ന കഴിവുകെട്ട ഭരണകൂടമാണ് കേരളത്തിൽ നിലവിലുള്ളതെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ ബജറ്റെന്ന് സുധാകരൻ കുറ്റപ്പെടുത്തി. കൊല്ലുന്ന ബഡ്ജറ്റുമായി വന്ന് ഇനിയും ജനങ്ങളെ കൊള്ളയടിക്കാൻ കോൺഗ്രസ് പിണറായി വിജയനെ അനുവദിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button