CricketLatest NewsNewsSports

വനിത ഐപിഎല്‍ 2023: സംപ്രേഷണവകാശം വയാകോം 18- ന് സ്വന്തം, ലേലത്തുക എത്രയെന്ന് അറിയാം

2023 മുതൽ 2027 വരെയാണ് വയകോം 18- ന് സംപ്രേഷണവകാശം ലഭിക്കുക

വനിത ഐപിഎല്ലിന്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണവകാശം സ്വന്തമാക്കി വയാകോം 18. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ വയാകോം 18 റെക്കോർഡ് തുകയായ 951 കോടി രൂപയ്ക്കാണ് സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡിസ്നി+ ഹോട്സ്റ്റാര്‍, സോണി, സീ എന്നീ ബ്രോഡ്കാസ്റ്റര്‍മാരെ പിന്തള്ളിയാണ് ഉയർന്ന ലേലത്തുകയ്ക്ക് സംപ്രേഷണവകാശം നേടിയത്. ഇതാദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സരങ്ങൾക്കായി ബിസിസിഐ സംപ്രേഷണാവകാശം ലേലം ചെയ്യുന്നത്. മാർച്ച് 3 മുതൽ 26 വരെയാണ് ആദ്യ വനിത ഐപിഎൽ സീസൺ നടക്കുക.

2023 മുതൽ 2027 വരെയാണ് വയകോം 18- ന് സംപ്രേഷണവകാശം ലഭിക്കുക. ഇക്കാലയളവിൽ നടക്കുന്ന വനിത ഐപിഎല്ലിലെ ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് വയാകോം ബിസിസിഐക്ക് നൽകേണ്ടത്. ഇതുവരെ പുരുഷ ഐപിഎല്ലിന്റെ ഇടവേളകളിൽ നടത്തിയിരുന്ന വനിത ടി20 ചലഞ്ച് മത്സരങ്ങൾ സംരക്ഷണം ചെയ്തത് സ്റ്റാർ സ്പോർട്സ് ആയിരുന്നു. സ്റ്റാർ സ്പോർട്സ് ഓരോ മത്സരത്തിനും 2.5 കോടി രൂപയായിരുന്നു ബിസിസിഐക്ക് നൽകിയിരുന്നത്.

Also Read: പുതുക്കിയ ശമ്പള വർധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് യുഎൻഎ പ്രത്യക്ഷ സമരത്തിലേക്ക് 

shortlink

Related Articles

Post Your Comments


Back to top button