Latest NewsKeralaNews

ആദിവാസി യുവാവിന് സര്‍ക്കാര്‍ ജോലി നിഷേധിച്ച സംഭവം, ഉന്തിയ പല്ല് അയോഗ്യതയെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചെന്ന് കേന്ദ്രം

പാലക്കാട് പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകന്‍ മുത്തുവിനാണു പല്ലിന്റെ തകരാര്‍ സര്‍ക്കാര്‍ ജോലിക്കു തടസ്സമായത്

ന്യൂഡല്‍ഹി: ആദിവാസി യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോലി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. പല്ല് ഉന്തിയത് അയോഗ്യതയാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചതായി കേന്ദ്ര ഗോത്രവര്‍ഗ/ആദിവാസി കാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കി. പിഎസ്സി സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായതിനാല്‍ ഇടപെടാന്‍ കഴിയില്ലെങ്കിലും ഒരുപ്രാവശ്യത്തേക്ക് ഇളവ് നല്‍കാന്‍ പിഎസ്സിയോട് അഭ്യര്‍ത്ഥിച്ചതായി കേരളം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Read Also: അക്ഷയ് കുമാർ ഖത്തർ എയർലൈൻസ് പരസ്യത്തിൽ ഇന്ത്യയിൽ ചവിട്ടി എന്ന് വിമര്‍ശനം: എല്ലാവരും ആകാശത്താണോ ചവിട്ടുന്നതെന്ന് ചോദ്യം

പാലക്കാട് പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകന്‍ മുത്തുവിനാണു പല്ലിന്റെ തകരാര്‍ സര്‍ക്കാര്‍ ജോലിക്കു തടസ്സമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറെ നിയമിക്കാനുള്ള പിഎസ്സിയുടെ സ്‌പെഷ്യല്‍ റിക്രൂട്‌മെന്റില്‍ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു പോയത്. ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണു മുത്തുവിന്റെ പല്ലിനു തകരാറുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button