Latest NewsUAENewsInternationalGulf

യുഎഇ സാഹോദര്യത്തിന്റെ മുഖം: സമാധാനം നിലനിർത്തുന്നതിന് നിരന്തരം പരിശ്രമം നടത്തുന്ന രാജ്യമാണെന്ന് നീതിന്യായ മന്ത്രി

അബുദാബി: മാനവ സാഹോദര്യത്തിന്റെ ആഗോള മാതൃകയാണ് യുഎഇയെന്ന് നീതിന്യായ മന്ത്രി അബ്ദുല്ല സുൽത്താൻ ബിൻ അവാദ് അൽ നുഐമി. ആഗോള തലത്തിൽ സമാധാനവും മാനുഷിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ നിരന്തര ശ്രമം നടത്തിവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഒരിക്കലെങ്കിലും മമ്മൂട്ടിയുടെ വിരിഞ്ഞ മാറിൽ തല ചേർത്തുവെക്കണം, സ്വർ​ഗത്തിൽ പോയതുപോലെയുണ്ടാവും- എഴുത്തുകാരി ശോഭ ഡേ

ലോക ജനതയിൽ സഹിഷ്ണുത, സഹവർത്തിത്വം, സംസ്‌കാരങ്ങളോടും മതങ്ങളോടും ബഹുമാനം എന്നിവയുടെ വിത്ത് പാകുകയാണ് ലക്ഷ്യം. സ്വദേശികളും വിദേശികളും ഏകോദര സഹോദരങ്ങളായി സ്വന്തം മതവിശ്വാസം അനുസരിച്ച് ജീവിക്കുന്നു. ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിന്റെയും ഭരണ ഘടനയുടെയും നിയമ ചട്ടക്കൂടിന്റെയും പ്രതിഫലനമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ബോംബ് ഭീഷണി മുഴക്കി ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു: കോഴിക്കോട് സ്വദേശിനി ബംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button