Latest NewsNewsInternational

ഫിഫ വനിത ലോകകപ്പ്: കൂടുതൽ ടിക്കറ്റുകൾ ബു​ക്ക് ചെ​യ്ത​വ​രു​ടെ പ​ട്ടി​ക​യി​ൽ ഖത്തർ ആരാധകരും

ദോ​ഹ: ഈ ​വ​ർ​ഷം ന്യൂ​സി​ല​ൻ​ഡി​ലും ആ​സ്​​ട്രേ​ലി​യ​യി​ലു​മാ​യി ന​ട​ക്കു​ന്ന ഫി​ഫ വ​നി​ത ലോ​ക​ക​പ്പി​ന് കൂ​ടു​ത​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​രു​ടെ പ​ട്ടി​ക​യി​ൽ ഖ​ത്ത​റി​ൽ ​നി​ന്നു​ള്ള ആ​രാ​ധ​ക​രും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ടെ​ന്ന് ഫി​ഫ. അമേരിക്ക, ഇം​ഗ്ല​ണ്ട്, ഖ​ത്ത​ർ, ജ​ർ​മ​നി, ചൈ​ന, ക​ന​ഡ, അ​യ​ർ​ല​ൻ​ഡ്, ഫ്രാ​ൻ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​രാ​ധ​ക​രാ​ണ് ഫി​ഫ വ​നി​ത ലോ​ക​ക​പ്പി​നാ​യി കൂ​ടു​ത​ൽ ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് ഫി​ഫ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫ​ത്മ സ​മൗ​റ പ​റ​ഞ്ഞു.

ജൂ​ലൈ, ആ​ഗ​സ്​​റ്റ് മാ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വ​നി​ത ലോ​ക​ക​പ്പ് കാണുന്നതിനായി 120ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ​നിന്നു​ള്ള ആ​രാ​ധ​ക​ർ അ​ഞ്ചു​ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് ഇ​തു​വ​രെ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ടി​ക്ക​റ്റ് വി​ൽ​പ​ന അ​ഞ്ചു​ല​ക്ഷം ക​വി​ഞ്ഞ​താ​യും ഫി​ഫ വ്യ​ക്ത​മാ​ക്കി. ജൂ​ലൈ 20ന് ​ഓ​ക്​​ല​ൻ​ഡി​ലെ ഈ​ഡ​ൻ പാ​ർ​ക്കി​ലാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം.

നിങ്ങളുടെ പങ്കാളിയെ അത്ഭുതപ്പെടുത്തുന്ന വാലന്റൈൻ സമ്മാന ആശയങ്ങൾക്കായി തിരയുകയാണോ? ചില ഓപ്ഷനുകൾ ഇതാ

ഇ​താ​ദ്യ​മാ​യാ​ണ് ഫി​ഫ വ​നി​ത ലോ​ക​ക​പ്പി​ന് ര​ണ്ട് രാ​ജ്യ​ങ്ങ​ൾ ആ​തി​ഥ്യം വ​ഹി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ആ​ഗ​സ്​​റ്റ് 20ന് ​ആ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി ഗാ​ഡി​ഗ​ലി​ലെ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​ർ. ഫി​ഫ​യു​ടെ വെ​ബ്സൈ​റ്റി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. മു​തി​ർ​ന്ന​വ​ർ​ക്ക് 20 ഡോ​ള​ർ നി​ര​ക്കി​ലും കു​ട്ടി​ക​ൾ​ക്ക് 10 ഡോ​ള​ർ നി​ര​ക്കി​ലും ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. പ്ര​ത്യേ​ക ഹോ​സ്​​പി​റ്റാ​ലി​റ്റി പാ​ക്കേ​ജു​ക​ളും ല​ഭ്യ​മാ​ണ്.

shortlink

Post Your Comments


Back to top button