KeralaLatest NewsNews

അടഞ്ഞുകിടക്കുന്ന വീടുകൾക്ക് അധികനികുതി ഇടാക്കാനുള്ള ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കണം: തോമസ് സി കുറ്റിശ്ശേരിൽ

മാവേലിക്കര: അടഞ്ഞുകിടക്കുന്ന വീടുകൾക്ക് അധികനികുതി ഏർപ്പെടുത്താനുള്ള ബഡ്ജറ്റ് നിർദ്ദേശം നീതിയുക്തമായ നിർദേശമല്ലന്നും അത് മദ്ധ്യ തിരുവിതാംകൂറിലെ ഒരു സമുദായത്തെ കൂടുതലായി ബാധിക്കുന്ന വിഷയമാണന്നും ആയതിനാൽ ആ നിർദ്ദേശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ രംഗത്ത്.

‘അടഞ്ഞുകിടക്കുന്ന വീടുകൾ കൂടുതലും പാശ്ചാത്യ നാടുകളിലും ഗൾഫു നാടുകളിലും ഉപജീവനത്തിനായി ജോലി തേടി പോയവരുടേതാണ്. മദ്ധ്യ തിരുവിതാംകൂറിൽ അത് ഒരു സമുദായത്തിൽ പെട്ടവരുടേതാണ് ബഹുഭൂരിപക്ഷവും. അധിക നികുതി ഈടാക്കുകയാണങ്കിൽ പാശ്ചാത്യ നാടുകളിലേക്ക് പോയവർ എല്ലാം വിറ്റ് പെറുക്ക് ശ്വാശ്വതമായി പലായനം ചെയ്യുന്ന ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തിക്കും. ഇത് ഭൂമാഫികകളെ സഹായിക്കാൻ വേണ്ട ഒരു നികുതി നിർദ്ദേശമായി ഇതു പരിണമിക്കും. ഇങ്ങനെ വിൽക്കുന്ന ഭൂമികൾ ചുരുങ്ങിയ വിലക്ക് ഭൂമാഫികകൾ കൈകലാക്കും. ഇത് വെറും ഒരു നിർദേശമായി കാണാൻ കഴിയില്ല. ഈ നിർദേശത്തിനു പിന്നിൽ വലിയ ഗുഢാലോചന ഉണ്ട്. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമാക്കിക്കൊണ്ടു നടത്തുന്ന ഈ ബഡ്ജറ്റ് നിർദേശം പിൻവലിക്കണം’, കുറ്റിശ്ശേരിൽ ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ വരുമാനം ലക്ഷ്യമിട്ട് വിവിധ നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കാനും പെട്രോളിനും മദ്യത്തിനും സെസ് ഏര്‍പ്പെടുത്താനും സംസ്ഥാന ബജറ്റിൽ തീരുമാനം ഉണ്ടായിരുന്നു. കെട്ടിട നികുതി, വാഹന നികുതി, വാഹനം വാങ്ങുമ്പോഴുള്ള സെസ്, കോർട്ട്ഫീ സ്റ്റാമ്പ് നിരക്ക്, ഭൂമിയുടെ ന്യായവില, കെട്ടിട രജിസ്ട്രേഷൻ അപേക്ഷ ഫീസ് തുടങ്ങിയവ വർധിപ്പിക്കും. സാമൂഹിക പെൻഷൻ പദ്ധതിക്കായി ഡീസലിനും പെട്രോളിനും മദ്യത്തിനും മുകളിൽ സെസും ഏർപ്പെടുത്താനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button