NewsValentines Day

കൂടുതൽ റൊമാന്റിക്കായി ഈ പ്രണയദിനം വീട്ടിൽ ആഘോഷിക്കാം

പ്രിയപ്പെട്ടവർക്ക് എക്കാലവും മധുരമുള്ള ഓർമ്മകൾ നൽകുന്ന മനോഹര നിമിഷങ്ങളാണ് ഓരോ പ്രണയദിനവും. എല്ലാ വർഷവും ഫെബ്രുവരി 14- നാണ് വാലന്റൈൻസ് ഡേ ആഘോഷിക്കുന്നത്. പ്രണയത്തെ സാക്ഷ്യപ്പെടുത്തുന്ന ഈ ദിവസം വ്യത്യസ്ഥ തരത്തിൽ ആഘോഷിക്കാവുന്നതാണ്. ഇത്തവണ പ്രണയദിനത്തിൽ വീട്ടിൽ തന്നെ റൊമാന്റിക്കായി ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

പ്രണയദിനത്തിൽ പ്രധാനമായും നീക്കിവയ്ക്കേണ്ടതാണ് സമയം. പ്രിയപ്പെട്ടവർക്കായി പ്രണയദിനത്തിൽ വീട്ടിൽ തന്നെ സമയം ചെലവഴിക്കാവുന്നതാണ്. ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിച്ചും, ഇഷ്ടമുള്ള പാട്ടുകൾ കേട്ടും, പരസ്പരം സംസാരിച്ചും പ്രണയദിനം ആഘോഷമാക്കാം.

Also Read: ഭാരതി എയർടെൽ: സംസ്ഥാനത്തെ കൂടുതൽ നഗരങ്ങളിൽ 5ജി സേവനം ആരംഭിച്ചു

പ്രണയദിനത്തിൽ സമ്മാനിക്കാൻ കടകളിൽ നിന്നും വാലന്റൈൻ കാർഡ് വാങ്ങുന്നതിനു പകരം വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. സ്വയം നിർമ്മിച്ച കാർഡ് സമ്മാനിക്കുമ്പോൾ പ്രണയം കൂടുതൽ മധുരമുള്ളതാകുന്നു. കാർഡുകളിൽ വൈകാരികത തുളുമ്പുന്ന വാക്കുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പ്രണയദിനത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ചോക്ലേറ്റുകൾ. പ്രിയപ്പെട്ടവർക്ക് ഹൃദയാകൃതിയിലുള്ള ചോക്ലേറ്റുകൾ സമ്മാനിക്കുക. കൂടാതെ, വീടുകളിൽ തന്നെ ചോക്ലേറ്റ് കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button