ThiruvananthapuramKeralaNattuvarthaLatest NewsNews

ബൈ​ക്ക് പി​ക്ക​പ്പ് വാ​നി​ലി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

പാ​ലി​യോ​ട് സ്വ​ദേ​ശി അ​നി​ല്‍​കു​മാ​റാ​ണ് (45) മ​രി​ച്ച​ത്

വെ​ള്ള​റ​ട: ബൈ​ക്ക് പി​ക്ക​പ്പ് വാ​നി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ യു​വാ​വ് മ​രി​ച്ചു. പാ​ലി​യോ​ട് സ്വ​ദേ​ശി അ​നി​ല്‍​കു​മാ​റാ​ണ് (45) മ​രി​ച്ച​ത്. ​

Read Also : വീടിന്‍റെ ടെറസിൽ സ്വർണം ഉരുക്കൽ: വീടിന്‍റെ ഉടമസ്ഥനും ജ്വല്ലറി ഉടമയും അടക്കം 4 പേർ ഏഴരക്കിലോ സ്വർണവുമായി അറസ്റ്റിൽ

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മ​ക​ളെ കു​ന്ന​ത്തു​കാ​ലി​ലെ സ്കൂ​ളി​ല്‍ നി​ന്നും പാ​ലി​യോ​ടു​ള്ള വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു വ​രു​ന്ന വ​ഴി​ക്കാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​രു​വി​യോ​ട് മേ​മ​ല​യി​ല്‍ റോ​ഡ​രി​കി​ല്‍ നി​ന്ന പി​ക് അ​പ് വാ​നും അ​നി​ല്‍ കു​മാ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്, പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കാ​ര​ക്കോ​ണം സി​എ​സ്ഐ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന്, മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. എന്നാൽ, അനിൽകുമാർ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പ​രി​ക്കേ​റ്റ മ​ക​ള്‍ ചി​കി​ത്സ​യി​ലാ​ണ്.​

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പാ​ലി​യോ​ട് കൊ​ല്ല​ക്കു​ടി​വി​ളാ​കം നി​ര്‍​മ​ല ഭ​വ​നി​ല്‍ സു​കു​മാ​ര​ന്‍ നാ​യ​രു​ടേ​യും സ​ര​സ്വ​തി അ​മ്മ​യു​ടേ​യും മ​ക​നാ​ണ് മ​രി​ച്ച അ​നി​ല്‍​കു​മാ​ര്‍. ഭാ​ര്യ: രാ​ജി, മ​ക്ക​ള്‍: ആ​ദി ദേ​വ്, അ​തി​ദി. സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button