Latest NewsUAENewsInternationalGulf

ഭൂചലന ദുരിതാശ്വാസത്തിന്റെ പേരിൽ തട്ടിപ്പ്: ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ

ദുബായ്: ഭൂചലന ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ തട്ടിപ്പു സംഘം സജീവമാണെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ സർക്കാർ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് തട്ടിപ്പ് സംഘം ഇത്തരത്തിൽ ധനസമാഹരണം നടത്തുന്നത്. സഹായം ആവശ്യപ്പെട്ടു ബാങ്ക് വിവരങ്ങളും വെബ്‌സൈറ്റ് ലിങ്കുകളും നൽകും. എന്നാൽ, ഇത്തരം വ്യാജന്മാർക്ക് അയച്ചു കൊടുക്കുന്ന പണം ആവശ്യക്കാർക്ക് ലഭിക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Read Also: കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് തെറിച്ചുവീണയാൾക്ക് തറയിൽ തലയിടിച്ച് ദാരുണാന്ത്യം

ദുരിതാശ്വാസ സഹായങ്ങൾ അംഗീകൃത സർക്കാർ സംഘടനകൾ വഴി മാത്രമേ നൽകാവൂ. ഏതെങ്കിലും സാമൂഹ മാദ്ധ്യമങ്ങളിലൂടെ പണപ്പിരിവ് നടത്തുന്നവർക്ക് ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യക്തികളായാലും കൂട്ടായ്മ വഴിയാണെങ്കിലും സംഭാവനകൾ സ്വീകരിക്കാൻ സർക്കാർ അനുമതി വേണമെന്നും അധികൃതർ ആവശ്യപ്പെട്ടു. 2 മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും തടവുമാണ് ഇത്തരക്കാർക്ക് ശിക്ഷയായി ലഭിക്കുക.

Read Also: നടന്നത് എംഎല്‍എയുടെ നാടകം: കൂട്ട അവധി വിവാദത്തില്‍ ജീവനക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button