Latest NewsKeralaNews

‘ടിവി ഓണാക്കാനും വണ്ടിയുടെ ഡോർ തുറക്കാനും അച്ഛന്റെ പ്രായമുള്ള പോലീസുകാർ’: വനിതാ ഐപിഎസുകാർക്കെതിരെ കെ ബി ഗണേഷ് കുമാർ

കൊല്ലം: വനിതാ ഐപിഎസുകാർക്കെതിരെ രൂക്ഷ വിമർശനവുമായി പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ. പുതിയ ഐപിഎസുകാർക്ക് കൈയിൽ ഉളുക്കുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ടിവി ഓൺചെയ്യാനും വാഹനത്തിന്റെ ഡോർ തുറന്നു കൊടുക്കാനും ഗൺമാൻ വേണം. എസ് പി വന്നാൽ ഗൺമാൻ ഡോർ തുറന്നാലേ പുറത്തിറങ്ങൂ. അച്ഛന്റെ പ്രായമുള്ള പൊലീസുകാരെ കൊണ്ടാണ് ഇത് ചെയ്യിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് ശരിയാണോ. ജന്മികളോ മറ്റോ ആണോയെന്നും സ്വന്തമായി ഡോർ തുറക്കാൻ കൈയിൽ ഉളുക്കുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ‘ആർത്തവ വേദന പുരുഷന്മാരും അറിയണം, അവരുടെ റിയാക്ഷന്‍ എനിക്ക് കാണണം’: ഒരു വഴിയുണ്ടെന്ന് രശ്മിക മന്ദാന

ഓർഡർലി സംസ്‌കാരത്തിന്റെ കാലം കഴിഞ്ഞു. ചിലർ തനിക്കും സ്‌നേഹം കൊണ്ട് ഡോർ തുറന്നുതരും. വേണ്ടാന്ന് താൻ പറയും. ഡോർ തുറക്കാൻ ആരോഗ്യമില്ലാത്തപ്പോൾ അതുനോക്കാം. ഇപ്പോൾ ആരോഗ്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊലീസിനെ കാണേണ്ടത് അങ്ങനെയല്ല. എംഎസ്സിയും മറ്റും പഠിച്ചവരൊക്കെയാണ് ഇപ്പോൾ സിവിൽ പൊലീസ് ഓഫീസർമാരായി ജോലി നോക്കുന്നത്. ഇവരെ കൊണ്ട് ഐപിഎസുകാരന്റെ തുണി കഴുകിവിരിപ്പിച്ചാൽ താൻ അതിൽ പ്രതിഷേധിക്കും. അടിമത്വത്തിന്റെ കാലം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസ് സ്റ്റേഷനുകളിൽ 184 പോലീസുകാരുടെ കുറവേയുള്ളൂവെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എന്നാൽ, തനിക്ക് അത് തമാശമായിട്ടാണ് തോന്നിയത്. എംഎൽഎമാർക്കൊപ്പം നാലും അഞ്ചും പേർ വെറുതെ ഉണ്ട്. ഇവരെ മടക്കി സ്റ്റേഷനിലേക്ക് വിട്ടാൽ ഒരു മണിക്കൂറിനുള്ളിൽ ഈ കുറവ് നികത്താനാകും. സത്യം പറയുമ്പോൾ തനിക്കെതിരെ തിരിഞ്ഞിട്ട് കാര്യമുണ്ടോയെന്നും ഗണേഷ് കുമാർ ചോദിക്കുന്നു.

എത്ര സ്റ്റേഷനുകളിൽ ബ്രെത്ത് അനലൈസർ വർക്ക് ചെയ്യുന്നുണ്ട് എന്ന് പരിശോധിക്കണം. കെ ബി ഗണേഷ് കുമാറെ യാഥാർത്ഥ്യം പറയാൻ വരൂ. അതു പറയുമ്പോൾ ഭരണമുന്നണി വിട്ട് പ്രതിപക്ഷത്താണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വാഹന പ്രേമികളുടെ മനം കവർന്ന് കൊമാക്കി എസ്. ഇ സ്പോർട്, സവിശേഷതകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button