Latest NewsNewsBusiness

പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളോട് നിരാശ നൽകുന്ന ചോദ്യവുമായി വിപ്രോ, കൂടുതൽ വിവരങ്ങൾ അറിയാം

ഏകദേശം 3,000- ലധികം ഉദ്യോഗാർത്ഥികളാണ് പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്

പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളോട് വേറിട്ട ചോദ്യവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഐടി കമ്പനിയായ വിപ്രോ. പ്രതിവർഷം 6.5 ലക്ഷം രൂപ വാർഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളോടാണ് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാൻ സാധിക്കുമോയെന്ന് വിപ്രോ ചോദിച്ചിരിക്കുന്നത്. ഇത് ഉദ്യോഗാർത്ഥികളെ വലിയ അളവിൽ നിരാശരാക്കിയിട്ടുണ്ട്. വെലോസിറ്റി ഗ്രാജ്വേറ്റ് വിഭാഗത്തിന് കീഴിൽ പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളോടാണ് കമ്പനി ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ഈ വ്യവസ്ഥ അംഗീകരിക്കുന്നവർ ഉടൻ തന്നെ കമ്പനിയെ വിവരം അറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഏകദേശം 3,000- ലധികം ഉദ്യോഗാർത്ഥികളാണ് പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്. മാർച്ചിലാണ് ഇവർക്ക് ജോലിയിൽ പ്രവേശിക്കേണ്ട സമയം. ഈ സാഹചര്യത്തിലാണ് വിപ്രോ ഉദ്യോഗാർത്ഥികളെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നത്. പരിശീലന കാലയളവിനു ശേഷം മൂല്യനിർണയത്തിൽ മോശം പ്രകടനം നടത്തിയതിന് 425 ഫ്രഷർമാരെ കമ്പനി പിരിച്ചുവിട്ടതിനുശേഷമാണ് പുതിയ നടപടിയുമായി രംഗത്തെത്തിയത്. ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെതിരെ ഒട്ടനവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

Also Read: സ്വര്‍ണം പൂശിയ പാന്റും ഷര്‍ട്ടും ധരിച്ചെത്തി, ഒറ്റ നോട്ടത്തിൽ പൊലീസിന് സംഭവം കത്തി: സ്വർണവുമായി യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button