Latest NewsNewsIndia

നരേന്ദ്ര മോദി പാർലമെന്റിലേക്ക് കടന്ന് വരുന്നത് ഒരു ചക്രവർത്തി വരുന്നത് പോലെ’: ജോൺ ബ്രിട്ടാസ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് എം.പി ജോൺ ബ്രിട്ടാസ് നടത്തിയ പരാമർശം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ചക്രവർത്തിയെ പോലെയാണ് പാർലമെന്റിലേക്ക് കടന്നു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ഒരു ചക്രവർത്തിയുടെ പാദസ്പരം പതിഞ്ഞത് പോലെയാണ് ആ നിമിഷമെന്നും അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. അദ്ദേഹം ഇങ്ങനെ പറയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. ട്രൂ കോപ്പി തിങ്കിങ് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കമ്മ്യൂണിസ്റ്റ് എം.പിയുടെ അടുക്കൽ നിന്ന് ഇത് കേൾക്കുമ്പോൾ മോദിയെ ആരാധിക്കുന്നവർക്കുണ്ടാകുന്ന രോമാഞ്ചം ഒന്ന് വേറെ തന്നെയാണെന്ന് ബി.ജെ.പി അനുകൂലികൾ പറയുന്നു.

അതേസമയം, മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന പുരസ്കാരം ജോണ്‍ ബ്രിട്ടാസ് എംപിക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഈ അവാർഡിന് പിന്നാലെയാണ് ജോൺ ബ്രിട്ടാസിന്റെ പഴയ വീഡിയോ വീണ്ടും സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിലേക്ക് വരുന്നത് തന്നെ ഒരു ചക്രവർത്തി വരുന്നതു പോലെയാണെന്നാണ് ബ്രിട്ടാസ് പറയുന്നത്. പ്രധാനമന്ത്രിക്ക് നേരെ കൈ ചൂണ്ടി സംസാരിക്കാൻ ആർക്കും ധൈര്യമില്ല. പ്രതിപക്ഷ അംഗങ്ങൾക്ക് പേടിയാണ്. എന്തിനേറെ ഭരണ പക്ഷ അംഗങ്ങൾ പോലും പേടിക്കുകയാണെന്നാണ് ബ്രിട്ടാസിന്റെ പക്ഷം.

അതേസമയം, അവാർഡിന് അർഹരായവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വരികയും ചെയ്തു. ‘സന്‍സദ് രത്ന പുരസ്‌കാരത്തിന് അര്‍ഹരായ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. സമ്പന്നമായ ഉള്‍ക്കാഴ്ചകളാല്‍ പാര്‍ലമെന്ററി നടപടികളെ സമ്പന്നമാക്കാന്‍ കഴിയട്ടെ.’ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയും പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button